പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന മോളി കണ്ണമാലി എന്നചാളമേരി ഇന്നിപ്പോൾ ചങ്കുപൊട്ടി കരയുകയാണ്!!
സാമൂഹിക പ്രവർത്തകൻ സൂരജ് പാലാക്കാരന്റെ ഫേസ്ബുക് വീഡിയോയിലാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തു കൊണ്ട് വന്നത്. മോളിയും മകനും ഭാര്യയും രണ്ട് പെണ്മക്കളും ഇന്ന് അന്തി ഉറങ്ങുന്നത് ഒരു കാറ്റില്‍ പാറി പോകാന്‍ മാത്രം ശക്തിയുള്ള ഒരു ഷെഡിലാണ്. പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന ഈ കലാകാരി അവസ്ഥ ദയനീയമാണ്. ഇതിനു മുന്‍പും മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ദുരിത ജീവിതം. എറണാകുളം ജില്ലയിലെ പുത്തന്‍ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. വളരെ വൃത്തി ഹീനമായ ചുറ്റ് പാടിലാണ് ഇവരുടെ താമാസം. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കുടുംബം ഇവിടെയാണ്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാര്‍ട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. അതിന്റെ കചത്തില്‍ നിന്ന് ഇതുവരെ കരകയറിട്ടില്ലെന്നും നടി പറഞ്ഞു,. മാസം തോറും മരുന്നിനും മാറ്റ് ചികിത്സയ്ക്കായി 5000 രൂപയോളം ആവശ്യ മാണ് ഇവര്‍ക്ക്. അഭിനയച്ച് കിട്ടുന്ന രൂപയില്‍ നിന്നാണ് ചികിത്സയും വീട്ടിലെ ആവശ്യങ്ങളും ഈ അമ്മ നടത്തുന്നത്. നല്ല മനസ്സുള്ളവര്‍ തന്റെ മകനെ സഹായിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് ഈ അമ്മയ്ക്കുള്ളത്. തുച്ഛമായമായ പ്രതിഫലം മാത്രമാണ് മോളി കണ്ണമാലിയ്ക്ക് ലഭിക്കുന്നത്. സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഒന്ന് രണ്ട് ദിവസം മാത്രമുള്ള ഷൂട്ടിന് 10000,15000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത് അതും വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കുന്നതെന്നും താരം പറയുന്നു
