
Malayalam
‘ഹലോ മാമുക്കോയയല്ലേ?.. ‘നിങ്ങൾ മരിച്ചില്ലാ?’എന്തൊരവസ്ഥയാണ്!
‘ഹലോ മാമുക്കോയയല്ലേ?.. ‘നിങ്ങൾ മരിച്ചില്ലാ?’എന്തൊരവസ്ഥയാണ്!

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വ്യാജ വാർത്തക്കെതിരായ ക്യാംപെയ്നിന്റെ ഭാഗമായി തയാറാക്കിയ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്വന്തം മരണ വാർത്ത വിളിച്ചന്വേഷിക്കുന്നവർക്ക് മറുപടി കൊടുക്കേണ്ടി വരുന്ന അവസ്ഥ മനസിലാക്കിക്കൊടുക്കുന്നതാണ് വിഡിയോ.ഇത് അവതരിപ്പിച്ചിരിക്കുന്നത് നടൻ മാമൂക്കോയയാണ്.
‘ഹലോ മാമുക്കോയയല്ലേ?’, ‘അതെ’ എന്നു മറുപടി. ഉടൻ അടുത്ത ചോദ്യം, ‘നിങ്ങൾ മരിച്ചില്ലാ?’.ഒരാൾ തൻ മരിച്ചിട്ടില്ലെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അങ്ങനെയൊരു സന്ദര്‍ഭം അവതരിപ്പിച്ചുകാണിക്കുകയാണ് നടൻ മാമൂക്കോയ.നേരം പുലർന്നത് മുതൽ സ്വന്തം മരണവാർത്തയ്ക്ക് നിർത്താതെ മറുപടി പറയേണ്ട അവസ്ഥയുണ്ടായാലുള്ള സ്ഥിതി എങ്ങനെയിരിക്കും. അതാണ് വിഡിയോയിൽ കാണാനാകുക.
പണിയില്ലാത്ത കുറെ പേര് പടച്ചു വിടുന്ന വാർത്ത വിശ്വസിക്കാൻ കുറേപേർ തയാറാവുന്നതാണ് ഇത്തരം കാര്യങ്ങൾ കാട്ടുതീ പോലെ പടർന്നു പിടിക്കാൻ കാരണമാവുന്നതെന്ന് താരം പറയുന്നു. വ്യാജ വാര്‍ത്തകൾക്കെതിരെ ജാഗരൂഗരായിരിക്കാനുള്ള സന്ദേശവും വിഡിയോയിലൂടെ താരം നൽകുന്നു.
about mamukoya
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...