
Bollywood
നിങ്ങളായിരുന്നു ഞങ്ങളുടെ കാവൽ മാലാഖമാർ; അംബാനി കുടുംബത്തോട് നന്ദി പറഞ്ഞ് നീതു കപൂർ
നിങ്ങളായിരുന്നു ഞങ്ങളുടെ കാവൽ മാലാഖമാർ; അംബാനി കുടുംബത്തോട് നന്ദി പറഞ്ഞ് നീതു കപൂർ
Published on

ആരാധകരെയും സഹപ്രവർത്തകരെയും ഒരു പോലെ സങ്കടത്തിലാഴ്ത്തിയാണ് അനശ്വര നടൻ ഋഷി കപൂർ വിടവാങ്ങിയത്. അവസാന നാളുകളിൽ ഋഷി കപൂറിനെ പരിചരിച്ചതിനും വിഷമഘട്ടത്തിൽ കപൂർ കുടുംബത്തിനൊപ്പം നിന്നതിനും അംബാനി കുടുംബത്തിനു നന്ദി പറഞ്ഞ് ഋഷി കപൂറിന്റെ ഭാര്യ നീതു സിങ്. കാവൽ മാലാഖമാരെന്നാണ് അവർ അംബാനി കുടുംബത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ഋഷി. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉമടസ്ഥതയിലുള്ള എച്ച്.എന്. റിലയന്സ് ആശുപത്രിയിലായിരുന്നു ചികിത്സ. അവിടെ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യവും.
നീതുവിന്റെ കുറിപ്പ്
ഒരു കുടുംബമെന്ന നിലയിൽ കഴിഞ്ഞ പോയ രണ്ട് വർഷങ്ങൾ ഞങ്ങൾക്ക് ദീർഘമായ ഒരു യാത്രയായിരുന്നു. നല്ല ദിനങ്ങളും മോശം ദിനങ്ങളും കടന്നു വന്നു. പക്ഷേ അമ്പാനി കുടുംബത്തിന്റെ സ്നേഹവും പിന്തുണയും ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കാത്ത യാത്രയായിരുന്നു അത്.
ഈ കഠിനമായ സമയത്ത് ഈ കുടുംബം ഞങ്ങളെ സുരക്ഷിതമാക്കി നിർത്തിയ എണ്ണമറ്റ വഴികളോട് ഞങ്ങൾക്കള്ള നന്ദി പ്രകടിപ്പിക്കുന്നതിനുള്ള വാക്കുകൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു .
പോയ ഏഴ് മാസവും ഋഷിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളുമില്ലാതിരിക്കാൻ കഴിവതും ചെയ്യുകയായിരുന്നു കുടുംബത്തിലെ ഓരോ അംഗവും.
അദ്ദേഹത്തിന് കൃത്യമായ വൈദ്യ പരിശോധന നൽകിയത് മുതൽ ആശുപത്രിയിൽ സന്ദർശിച്ച് സ്നേഹവും ശ്രദ്ധയും നൽകിയും ഞങ്ങൾ ഭയപ്പെട്ട സമയത്ത് കൈ പിടിച്ച് കൂടെ നിന്നതും ഉൾപ്പടെ
മുകേഷ് ഭായ്, നിത ബാബി, ആകാശ്, ശ്ലോക, ആനന്ദ്, ഇഷ , ദീർഘവും ശ്രമകരവുമായ ഈ അനുഭവത്തിൽ നിങ്ങളായിരുന്നു ഞങ്ങളുടെ കാവൽ മാലാഖമാർ. നിങ്ങളോട് ഞങ്ങൾക്ക് തോന്നുന്നത് അളക്കാനാവില്ല.
നിങ്ങളുടെ നിസ്വാർത്ഥമായ, അനന്തമായ പിന്തുണയ്ക്കും ശ്രദ്ധയ്ക്കും ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങളോട് നന്ദി പറയുന്നു. നിങ്ങളുടെ സ്വന്ത-ബന്ധങ്ങളിൽ പേര് ചേർക്കപ്പെട്ടതിൽ ഞങ്ങൾ അനുഗ്രഹീതരാണ്.
കൃതജ്ഞതയോടെ
കപൂർ കുടുംബാംഗങ്ങൾ
rishi kapoor
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...