ബോളിവുഡ് താരം ഋഷി കപൂറിനെ അനുസ്മരിച്ച് ഗായിക ലതാ മങ്കേഷ്കര്‍. കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന പഴയകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഋഷി കപൂറിനെ അനുസ്മരിച്ചത്
ഇന്ത്യയുടെ വാനമ്ബാടി മങ്കേഷ്കറുടെ വികാരനിര്‍ഭരമായ ട്വീറ്റ ഇങ്ങനെയായിരുന്നു:
‘കുറച്ച് നാള് മുമ്ബാണ് ഋഷി ഈ ഫോട്ടോ തന്നത്. ആ ദിവസം ഞങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. ഇപ്പോള്‍ എനിക്കു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്തു പറയണമെന്നും എന്തെഴുതണമെന്നും അറിയില്ല. ഋഷിജിയുടെ വിയോഗത്തില്‍ അതീവ ദു:ഖിതയാണ് ഞാന്‍. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തെ ആകെ ഉലച്ചിരിക്കുന്നു. ഈ ദു:ഖം താങ്ങാന്‍ എനിക്കു സാധിക്കുന്നില്ല. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്കട്ടെ.’
ഋഷി കപൂര്‍ ഇഴിഞ്ഞ ജനുവരി 28-നാണ് ലതാ മങ്കേഷ്കറുമൊത്തുള്ള ഈ ചിത്രം ട്വീറ്റ് ചെയ്തത്. തനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളമുള്ളപ്പോള്‍ എടുത്ത ചിത്രമാണെന്നും ലതാജിയുടെ അനുഗ്രഹം തനിക്ക് ജീവിതത്തില്‍ എന്നുമുണ്ടായിരുന്നുവെന്നും ചിത്രം പങ്കുച്ചുകൊണ്ട് ഋഷി കപൂര്‍ കുറിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ അമൂല്യചിത്രം താന്‍ ലോകത്തെ കാണിക്കുകയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...