ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് താരങ്ങളടക്കമുള്ളവർ വീടുകളിൽ തന്നെയാണ്. മുന്‍ ഭാര്യ സുസന്നെ ഖാനിനും കുട്ടികള്ക്കൊപ്പവുമാണ് ഹൃത്വിക് റോഷന് താമസിക്കുന്നത്. സുസന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൈയില്‍ സിഗരറ്റാണോ എന്നാണ് ഒരു ആരാധികയുടെ സംശയം.
”കൈയില്‍ സിഗരറ്റ് ഉണ്ടോ അതോ ഞാന്‍ തെറ്റായി കാണുന്നതാണോ? നിങ്ങളില്‍ നിന്നും ഞാനിത് പ്രതീക്ഷിക്കുന്നില്ല ഹൃത്വിക്. ഇതില്‍ ഞാന്‍ വളരെ ഖേദിക്കുന്നു” എന്നാണ് ഒരു ആരാധികയുടെ ട്വീറ്റ്. പിന്നാലെ സിനിമാ സ്റ്റൈലില്‍ മറുപടിയുമായി ഹൃത്വിക്കും എത്തി.”
ഞാന്‍ പുകവലിക്കാറില്ല. ക്രിഷ് ആയിരുന്നെങ്കില്‍ ഈ വൈറസിനെ ഉന്മൂലനം ചെയതതിന് ശേഷം ഈ ഗ്രഹത്തിലെ അവസാന സിഗരറ്റും ഞാന്‍ നശിപ്പിച്ചേനെ” എന്നാണ് ഹൃത്വിക്കിന്റെ മറുപടി.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...