
Malayalam
ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്‍മ്മ
ചേട്ടന്റെ അമ്മയോട് പോയി പറയൂ; ചുട്ട മറുപടി നൽകി നന്ദന വര്‍മ്മ
Published on

ഗപ്പിയിലൂടെ ഉമ്മച്ചികുട്ടിയായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ബാല താരമാണ് നന്ദന വര്‍മ്മ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നൽകിയതിന് കുറിച്ച് മാതൃഭൂമിയുമായുള്ള അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്
‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ് ഞാന്‍. അക്കൗണ്ട് ഒക്കെ ഞാന്‍ തന്നെ ആണ് ഹാന്‍ഡില്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരാള്‍ വളരെ മോശമായി കമന്റ് ഇട്ടപ്പോള്‍ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്ന് അതിന് മറുപടി നല്കി. അത് പെട്ടെന്ന് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ച് വിവാദമായി. കുറേപേര്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശിച്ചു. പക്ഷേ കുറേപേര്‍ എന്നെ പിന്തുണച്ചു. സിനിമാ രംഗത്ത് നിന്ന് എന്നെ അറിയുന്ന കുറേ പേര് ആ കൊടുത്ത മറുപടി നന്നായി എന്ന് പറഞ്ഞു.’
‘എനിക്കിഷ്ടമില്ലാത്ത, അല്ലെങ്കില്‍ മോശം ഭാഷയില്‍ ആര് കമന്റ് ചെയ്താലും ഞാന്‍ അതിന് അപ്പോള്‍ തന്നെ മറുപടി കൊടുക്കാറുണ്ട്. അങ്ങനെ മറുപടി കൊടുത്തതിന് ശേഷം മാത്രമേ വീട്ടില്‍ പറയാറുള്ളൂ. അന്ന് ആ ചേട്ടന് ആ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. അത്തരക്കര്‍ക്കൊക്കെ അങ്ങനത്തെ മറുപടി അല്ലേ കൊടുക്കണ്ടേത്. പിന്നീട് അങ്ങനെ ആര് ചെയ്താലും അതിന് മറുപടി കൊടുക്കേം ചെയ്യും അതിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് സ്റ്റോറിയായി ഇടുകയും ചെയ്യും.’ നന്ദന പറഞ്ഞു.
nandhana varmma
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ...