പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫര്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ചിത്രത്തന്റെ ഓർമ്മകൾ പങ്കുവെച്ച് പൃഥ്വിരാജ്. മോഹന്‍ലാലിനും കുടുംബത്തിനും ഒപ്പം ആദ്യ ഷോ കാണുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്
‘കഴിഞ്ഞ വര്‍ഷം ഈ സമയം എല്ലാ പ്ലാറ്റ് ഫോമിലും ലൂസിഫര്‍ എത്തിച്ച് അത് പരിശോധിക്കുന്ന സമയമായിരുന്നു. മൂന്ന് മാസം നീണ്ട തിരക്കിട്ട പകലുകളുടേയും ഉറക്കമില്ലാത്ത പോസ്റ്റ് പ്രൊഡക്ഷന്‍ രാത്രികളുടേയും പര്യവസാനമായിരുന്നു അത്. തന്റെ ഛായാഗ്രാഹകന്റേയും ഡയറക്ടോറിയല്‍ ടീമിന്റേയും എഡിറ്ററുടേയും ശബ്ദലേഖന്റേയും ഡിഐ, വിഎഫ്എക്സ് ടീമിന്റേയും പിന്തുണയില്ലായിരുന്നെങ്കില് പറഞ്ഞ സമയത്തിന് അത് പുറത്തിറക്കാന്‍ കഴിയില്ലായിരുന്നു.’
‘ഇപ്പോഴിതാ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു, ലോകമേറെ മാറി, തനിക്ക് 30 കിലോയോളം കുറഞ്ഞു. ഇപ്പോള്‍ ഏറെ ക്ലേശകരമായ സമയത്തിലൂടെയാണ് താന്‍ കടന്നു പോകുന്നത്. അന്നത്തെ ഓര്‍മ്മകള്‍ നമ്മളെ ഏറെ പ്രചോദിപ്പിക്കും. അന്ന് രാവിലെ സുപ്രിയയും താനും കവിതയില്‍ ചിത്രത്തിന്റെ എഫ്.ഡി.എഫ്.എസ് കാണാനെത്തി. ആ ജനസാഗരത്തിനിടയില്‍ പാഞ്ഞെത്തിക്കൊണ്ട് തന്റെ ജീവിതകാലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ലാലേട്ടന് അന്ന് തന്നു. സിനിമയില്‍ ഒരു വലിയ യാത്രയിലാണ് താന്‍. മാര്‍ച്ച് 28, 2019 എന്ന ദിവസം മരിക്കും വരെ തനിക്ക് ഏറെ പ്രത്യേകതയുള്ളതും മറക്കാനാകാത്തതുതമായ ദിവസമായിരിക്കും. എല്ലാവരും സുരക്ഷിതരായിരിക്കു.’പൃഥ്വി കുറിച്ചു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...