
News
കോറോണ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പ്രഖ്യാപനം വൈകും
കോറോണ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പ്രഖ്യാപനം വൈകും

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വൈകും. മാര്‍ച്ചിനകം അവാര്‍ഡ് പ്രഖ്യാപിക്കാറ് പതിവ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ സര്‍ക്കാരിന്റെ വിലക്കുള്ളതിനാല്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു ജോലിയും ഈ സമയത്ത് നടക്കുന്നില്ല.
ഇത്തവണ ജൂറി ചെയര്‍മാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത് വൈകിയതും പ്രശ്നം വഷളാക്കി. കൊറോണയും വന്നതോടെ അവാര്‍ഡ് നിര്‍ണയം എന്നുതുടങ്ങാനാകുമെന്ന് ചലച്ചിത്ര അക്കാദമിക്കും പറയാനാകുന്നില്ല. അതിനാല്‍ തന്നെ ഏപ്രിലിലും ജോലികള്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. ശ്രീകുമാരന്‍ തമ്പി പിന്മാറിയതിനെത്തുടര്ന്ന് മുതിര്‍ന്ന ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനെ ജൂറി അധ്യക്ഷനാക്കും.
ഇക്കുറി 119 സിനിമകളാണ് മത്സരിക്കുന്നത്. ഇത്രയും സിനിമകള്‍ കണ്ട് വിലയിരുത്താന്‍തന്നെ കുറഞ്ഞത് 20 ദിവസമെടുക്കും. അതില്‍ അവാര്‍ഡ് പ്രഖ്യാപനം മെയ് മാസത്തേക്ക് നീങ്ങുമെന്നാണ് കണക്കൂകൂട്ടലുകള്‍.
film award
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...