
Malayalam
നവ്യ ആവശ്യപ്പെട്ടു; പൃഥ്വി പാടി, സദസിലിരുന്ന സുപ്രിയ ചെയ്തത്!
നവ്യ ആവശ്യപ്പെട്ടു; പൃഥ്വി പാടി, സദസിലിരുന്ന സുപ്രിയ ചെയ്തത്!

വനിത ഫിലിം അവാർഡ് വേദിയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മികച്ച സംവിധായകനുള്ള പുരസ്കാരമേറ്റുവാങ്ങാൻ വേദിയിലെത്തിയതാണ് പൃഥ്വിരാജ്.അപ്പോൾ വേദിയിൽ നവ്യാനായരും ഉണ്ടായിരുന്നു.ഇരുവരും തങ്ങൾ ഒരുമിച്ചഭിനയിച്ച നന്ദനത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു.ഒപ്പം നവ്യയുടെ ആവശ്യപ്രകാരം വേദിയിൽ പൃഥ്വിരാജ് ഒരു പാട്ടുപാടുകയും ചെയ്തു.
നന്ദനത്തിന്റെ ചിത്രീകരണത്തിനിടയിൽ പൃഥ്വി എപ്പോഴും പാട്ടു പാടി നടക്കാറുണ്ടായിരുന്നു എന്ന് നവ്യ നായർ പറഞ്ഞു. ‘എന്നവളേ’ എന്ന ഗാനമാണ് താരം അന്ന് കൂടുതലായും പാടിയിരുന്നത് എന്നു പറഞ്ഞ നവ്യ, ഏതെങ്കിലും ഒരു പാട്ട് പാടാമോ എന്നു പൃഥ്വിയോടു ചോദിക്കുകയായിരുന്നു. ആദ്യം സ്നേഹപൂർവം വിസമ്മതിച്ചുവെങ്കിലും പിന്നീട് താരം പാടാം എന്നു സമ്മതിച്ചു. അതിനിടയിൽ ‘പുതിയ മുഖം’ എന്ന പാട്ട് പാടണമെന്ന ആവശ്യം സദസിൽ നിന്നുയർന്നതും വേദിയിൽ ചിരി പടർത്തി.
‘സോച്ചേംഗേ തുംഹേ പ്യാർ’ എന്ന പാട്ടാണ് പൃഥ്വി പാടിയത്. താരത്തിന്റെ പാട്ട് വേദിയിലും സദസിലുമുള്ളവർ കരഘോഷത്തോടെ സ്വീകരിച്ചു. പൃഥ്വി പാടുന്നതിനനുസരിച്ച് സദസിലിരുന്ന് സുപ്രിയ ചുണ്ടുകളനക്കുന്നുണ്ടായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരം നവ്യ നായർ ആണ് പൃഥ്വിരാജിനു സമ്മാനിച്ചത്. നന്ദനം സിനിമ ചിത്രീകരണത്തിനിടെ അഭിനയ കാര്യത്തിൽ നവ്യ തനിക്ക് ചില പൊടിക്കൈകൾ പറഞ്ഞു തന്നിരുന്നു എന്നും അഭിനയത്തില് തന്റെ ആദ്യ ഗുരു നവ്യ ആണെന്നും പൃഥ്വിരാജ് വേദിയിൽ വച്ചു പറഞ്ഞു. തന്റെ സഹതാരം ഇന്ന് ഇന്ത്യയാകെ അറിയപ്പെടുന്ന സംവിധായകനായും മാറിയതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു എന്നായിരുന്നു നവ്യ നൽകിയ മറുപടി.
ഒരുത്തീ എന്നാണ് സിനിമയുടെ പേര്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബു ആണ്. സ്ത്രീകേന്ദ്രീകൃത സിനിമയിൽ രണ്ടു കുട്ടികളുടെ അമ്മയുടെ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.2001-ൽ ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് നവ്യ നായർ. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ആയ ദൃശ്യ എന്ന ചിത്രത്തിൽ നായിക നവ്യാ നായരായിരുന്നു. 2014-ൽ ആണ് ഈ ചിത്രം റിലീസ് ആയത്. 2012ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് ആണ് നവ്യ ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.
about prithviraj navya nair
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...