
Malayalam
ടീച്ചർ ഒരു ഹീറോ തന്നെയാണ്, എന്ന് നിങ്ങളുടെ മാണിക്യ ചെമ്പഴുക്ക..
ടീച്ചർ ഒരു ഹീറോ തന്നെയാണ്, എന്ന് നിങ്ങളുടെ മാണിക്യ ചെമ്പഴുക്ക..
Published on

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം അതിജാഗ്രതയോടെ മുന്നോട്ട് പോവുകയാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടിച്ച് നടി രഞ്ജിനി.ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അഭിന്ദനം അറിയിച്ചിരിക്കുന്നത്
രഞ്ജിനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
‘നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. നിപ്പ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കൊറോണ വൈറസ് അടക്കം നാട്ടിലെത്തിയ പല ആരോഗ്യപ്രശ്നങ്ങളും നേരിട്ടതു നോക്കിയാല്‍ അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. സ്നേഹം മാത്രം.. നിങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കൂ.. എന്ന് നിങ്ങള്‍ വിളിക്കാറുള്ളതുപോലെ നിങ്ങളുടെ മാണിക്യച്ചെമ്പഴുക്ക. പ്രതിസന്ധികള്‍ നേരിടുന്നതിലെ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍..’
അതെ സമയം തന്നെ നിയമസഭയില്‍ പ്രതിപക്ഷം ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെ സിനിമ മേഖലയിൽ നിന്നുള്ള വർ എത്തിയിരുന്നു
സംവിധായകരായ മനു അശോകന്, ബി ഉണ്ണികൃഷ്ണന്, വിപിന്‍ ദാസ്, എം എ നിഷആദ്, സംഗീത സംവിധായകന് ഷാന്‍ റഹ്മാന്, നടന് വിനയ് ഫോര്‍ട്ട്, നടി റീമ കല്ലിങ്കല്‍ എന്നിവര്‍ മന്ത്രിയെ പിന്തുണച്ച് രംഗത്തു എത്തി
actress ranjini
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...