
Malayalam Breaking News
ചീപ്പ് രാഷ്ട്രീയം കളിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കുതിരപവനിരിക്കട്ടെ…
ചീപ്പ് രാഷ്ട്രീയം കളിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കുതിരപവനിരിക്കട്ടെ…
Published on

നിയമസഭയില്‍ പ്രതിപക്ഷം ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച് സംവിധായകന് എം.എ. നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി എത്തിയത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവനെന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ശ്രീ രമേശന് , ഒരിക്കല്‍ ദീര്‍ഘകാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാന്‍ അങ്ങേയ്ക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവന്..ആ അഭിപ്രായം ഞാന്‍ തിരുത്തുന്നു…
അങ്ങ് അതുക്കും മേലെയാണ്… ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു…രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക്, ഒരു റഫറന്‍സാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും.. അങ്ങ് കോണ്‍ഗ്രസിന്റെ പോരാളിയാകണമെന്നാണ് എന്റെ ഒരു ഇത്..
ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവന്‍… കേരള സര്‍ക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോള്‍, ഒരുമാതിരി കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോള്‍ ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത..
ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ കല്ല് പെന്സിലിന് വേണ്ടി വഴക്കിടാറുണ്ട്…ആ കുട്ടികളേക്കാളും പക്വതക്കുറവാണ് അങ്ങയുടെ പ്രവര്‍ത്തിയില്‍ കാണുന്നത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…
അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാന്‍ ഇതൊന്നും പോരാ.. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്…അങ്ങ് വിമര്‍ശിക്കണം സര്‍ക്കാറിനെ… ഇത് പോലെ തന്നെ…എല്ലാവിധ ആശംസകളും നേരുന്നു…
MM NISHD FACEBOOK POST
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...