
Malayalam
അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു!
അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു!

കാലം കുറേയായി മഞ്ജുവാര്യരെ മലയാളികൾ നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട്.ഇപ്പോഴും സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടുമില്ല.ഒരുവലിയ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നതെങ്കിലും വലിയ പിന്തുണയാണ് മഞ്ജുവിനെ പ്രേക്ഷകർ നൽകിയത്.ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യർ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.
‘അസുര” ന്റെ വിജയം കണ്ടപ്പോള്‍ തമിഴ് സിനിമ നേരത്തെ ചെയ്യേണ്ടതായിരുന്നെന്ന് തോന്നിയോ എന്ന ചോദ്യത്തിന് മഞ്ജു നൽകുന്ന മറുപടി ഇങ്ങനെയാണ്..
അങ്ങനെയൊന്നും തോന്നിയില്ല. അസുരന് മുമ്ബേ തമിഴില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നു. അവസാന നിമിഷമാണ് മാറി പോയത്. അതില്‍ നഷ്ടബോധം തോന്നിയിട്ടില്ല. എല്ലാം സംഭവിക്കുന്നത് അതിന്റെ ഒഴുക്കിലാണ്. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു. അസുരനല്ലാതെ മറ്റൊരു തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോള്‍ സങ്കല്പിക്കാന് പോലും കഴിയില്ല. ശക്തമായ ഒരു പ്രവേശം തമിഴ് സിനിമയില്‍ ലഭിച്ചത് വലിയ ഭാഗ്യമാണ്.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത കയറ്റം ( അഹര്‍) സിനിമയുടെ മൂന്നു നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഞാന്‍. വളരെ ചെറിയ ഒരു ചുവടുവയ്പ്പാണ്. നോക്കാം എങ്ങനെയുണ്ടെന്ന്. വലിയ പ്ലാനൊന്നും തത്കാലമില്ല. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് ’ശാകുന്തളം”നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്.
മരയ്ക്കാറി”ല്‍ അതിഥി വേഷമാണ്. എന്നാല്‍ ആ കഥാപാത്രത്തിന്റെ പ്രാധാന്യം എന്നെ സന്തോഷിപ്പിക്കുന്നു. ഒരു വലിയ സിനിമയുടെ പ്രത്യേകിച്ച് പ്രിയദര്ശന്, മോഹന്‍ലാല്‍ കോമ്ബിനേഷന്റെ ഭാഗമാവാന്‍ ഇങ്ങനെയെങ്കിലും സാധിച്ചതില്‍ സന്തോഷമുണ്ട്. പ്രിയന് സാറിന്റെ സിനിമയില്‍ ഞാന്‍ ആദ്യമാണ് അഭിനയിക്കുന്നത്. ഒപ്പം ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അത് സാധിച്ചതില്‍ സന്തോഷമുണ്ട്.
about manju warrier
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...