
serial
ഭാഗ്യജാതകവും നീലക്കുയിലും അവസാനിക്കുകയാണെന്ന് നായകന്മാർ; സീരിയൽ നിർത്താനുള്ള കാരണം!
ഭാഗ്യജാതകവും നീലക്കുയിലും അവസാനിക്കുകയാണെന്ന് നായകന്മാർ; സീരിയൽ നിർത്താനുള്ള കാരണം!

ബിഗ് സ്ക്രീനിലെ താരങ്ങളോടൊപ്പം തന്നെ മിനിസ്ക്രീനിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപെട്ടവരാണ്.
മഴവിൽ മനോരമയിലെ ഭാഗ്യജാതകവും ഏഷ്യാനെറ്റിലെ നീലക്കുയിലും പ്രേക്ഷക പ്രീതി നേടിയെടുത്ത സീരിയലാണ് ഇപ്പോൾ ഇതാ ഈ രണ്ട് സീരിയലുകളും അവസാനിക്കുകയാണെന്ന് വെളിപ്പെടുത്തി സീരിയലിലെ നായകന്മാർ
ഭാഗ്യജാതകത്തിലെ കേന്ദ്ര കഥാപാത്രമായ സിദ്ധാർഥ് വേണുഗോപാൽ ആണ് ഇമോഷണലായ കുറിപ്പുമായി രംഗത് എത്തിയത്. അതേപോലെ തന്നെ നീലക്കുയിൽ നായകനായ നിതിൻ ജെയ്ക്കും സോഷ്യൽ മീഡിയ വഴിയാണ് പരമ്പര അവസാനിക്കുന്ന വിവരം അറിയിച്ചത്.
“ഭാഗ്യജാതകം അവസാനിക്കാൻ പോകുന്നതായും തന്നെ പൂർണമായും വിശ്വസിച്ചു ഏല്പിച്ച പ്രൊഡ്യൂസറും ജ്യേഷ്ഠ സഹോദരനുമായ ജയേട്ടനും ബിനി ചേച്ചിക്കും സിദ്ധാർഥ് തന്നെ മതി അരുൺ ഷേണായ്ആയി നമ്മുടെ സീരിയലിൽഎന്ന് ഉറപ്പിച്ചു പറഞ്ഞുഎന്നെ ഈ സീരിയലിലേക്കു ക്ഷണിച്ച നാളത്തെ വലിയൊരു താരമായി കൊണ്ടിരിക്കുന്ന സുമേഷ് ആൻഡ് രമേഷ് എന്ന സിനിമയിലെ നായികയും ജയേട്ടന്റേം ബിനി ചേച്ചിയുടേം മകളും ഞങ്ങളുടെയെല്ലാം സ്വന്തം കൂട്ടുകാരിയും ആയ ദേവുനും നന്ദി” എന്നുപറഞ്ഞുകൊണ്ടാണ് സിദ്ദു വിവരം പ്രേക്ഷകരെ അറിയിച്ചത്.വളരെ സങ്കടത്തോടെയാണ് പ്രേക്ഷകർ വാർത്ത സ്വീകരിച്ചത് എന്നാൽ താൻ ഉടൻ മറ്റൊരു പ്രൊജക്ടുമായി എത്തുമെന്ന് ഉറപ്പ് സിദ്ദു പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്
അതേസമയം നീലക്കുയിൽ നായകൻ നിതിൻ ജയ്ക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് അൽപ്പം വികാരഭരിതമായ കുറിപ്പാണ്. ഇനി ആദി ഇല്ല. ഒരുപാട് സങ്കടമുണ്ട്. അദിയുടെയും നീലകുയിലിന്റെയും അവസാന ഷോട്ട് ഇതാണ്. എന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വൈകാരിക നിമിഷമായിരുന്നു അത്. എനിക്ക് ഇനി അദിയാകാൻ കഴിയില്ല എന്ന വസ്തുത അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു നിതിൻ ഫേസ് ബുക്ക് വഴി പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ നിങ്ങൾ തികഞ്ഞ ഒരു നടൻ ആണെന്നും ഉടൻ തന്നെ മടങ്ങി മറ്റൊരു സീരിയൽ അല്ലെങ്കിൽ സിനിമ വഴി എത്താൻ സാധിക്കട്ടെയെന്നുമാണ് പ്രേക്ഷകർ ആശംസകളിലൂടെ അറിയിച്ചത്.
serial
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
തനിക്ക് നഷ്ട്ടപ്പെട്ട മകൻ അഭിമന്യു തന്നെയാണ് നന്ദു എന്ന സത്യം തിരിച്ചറിഞ്ഞ നന്ദ തകർന്നുപോയി. നന്ദുവിനെ സ്വന്തമാക്കാൻ ശ്രമിച്ചു. പക്ഷെ നന്ദുവിനെ...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....