Connect with us

രണ്ട് പേരും ആത്മഹത്യയെകുറിച്ച് ചിന്തിച്ചു; വെളിപ്പെടുത്തലുമായി താരദമ്പതികൾ

serial

രണ്ട് പേരും ആത്മഹത്യയെകുറിച്ച് ചിന്തിച്ചു; വെളിപ്പെടുത്തലുമായി താരദമ്പതികൾ

രണ്ട് പേരും ആത്മഹത്യയെകുറിച്ച് ചിന്തിച്ചു; വെളിപ്പെടുത്തലുമായി താരദമ്പതികൾ

സിനിമയിലെ ചെറിയ വേഷങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ധന്യ മേരി വർഗീസ്. ചെറിയ വേഷങ്ങളിൽ ആണെങ്കിൽ പോലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. ഇരുത്തം വന്ന അഭിനയവും വളരെ പക്വമായ വേഷങ്ങളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ താരം തുടർന്ന് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് സീതാകല്യാണം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. തുടർന്ന് വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. നടന്‍ ജോണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. താരജോഡികളുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

എന്നാൽ വളരെ അപ്രതീക്ഷതമായാണ് താരത്തിന്റെ ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാകുന്നത്.10 വര്‍ഷമായി വിജയകരമായി പോവുകയായിരുന്ന ബിസിനസ്സിലെ വീഴ്ചകള്‍ താരദമ്പതികളുടെ ജീവിതത്തിൽ ജീവിതത്തില്‍ വലിയ തിരച്ചടികള്‍ ആണ് ഉണ്ടാക്കിയത്. പ്രതിസന്ധികള്‍ നേരിട്ട സമയത്ത് ആത്മഹത്യയെക്കുറിച്ച്‌ തങ്ങൾ ചിന്തിച്ചിരുന്നുവെന്നും ധന്യ പറയുന്നു.സ്വപ്നത്തില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടന്നെതന്നും ആ സമയത്ത് ഭര്‍ത്താവ് ജോണിനും തനിക്കും പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചതുകൊണ്ടു മാത്രമാണ് തങ്ങളിപ്പോൾ സന്തോഷമായിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

ഒന്നിച്ചു നില്‍ക്കാന്‍ ദൈവം എന്നെയും ജോണിനെയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങള്‍ നന്നായി പ്രാര്‍ഥിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്നങ്ങള്‍ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്ബോഴേക്കും വലിയ പ്രശ്നങ്ങള്‍. സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാളും കൂടുതല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാനായി. ശരിക്കും ഞങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ശരിക്കും ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മള്‍ കൂടുതല്‍ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാന്‍ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങള്‍ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.” ഇതായിരുന്നു ധന്യ പങ്കുവെച്ച വാക്കുകൾ.

. ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പെണ്‍കുട്ടിയാണ്. പണം ധൂര്‍ത്തടിക്കാതെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിന് വലിയ ബിസിനസ് ഉണ്ടായിരുന്നു. എനിക്ക് അതെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവര്‍ക്ക് എല്ലാ പിന്തുണയുമായി ഞാന്‍ ഒപ്പം നിന്നു. കുറേ കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നത്. നമ്മള്‍ എല്ലാവരെയും സ്‌നേഹിക്കണം, പക്ഷേ അന്ധമായി വിശ്വസിക്കരുത്. എന്നെപോലെ എന്റെ ഭര്‍ത്താവും ഒരു പാഠം പഠിച്ചു. ഇന്ന് എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു. ജീവിതത്തിലെ ആ മോശം ദിനങ്ങള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുകയാണ്.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ധന്യ പ്രേക്ഷര ശ്രദ്ധ നേടിയത്. നടന്‍ ജോണിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് ഫ്‌ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ മിനിസ്‌ക്രീനിലുടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. 2016 ഡിസംബറിലാണ് ധന്യയെ തട്ടിപ്പിന്റെ പേരില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ധന്യയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും അറസ്റ്റിലായി. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

danya mery vargees

Continue Reading
You may also like...

More in serial

Trending