
Malayalam
യാത്രയിൽ ദൂരങ്ങൾ ഇല്ലാതാവട്ടെ; ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
യാത്രയിൽ ദൂരങ്ങൾ ഇല്ലാതാവട്ടെ; ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്സിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ടൊവിനോ യും നായികയുമാണ് പുതിയ പോസ്റ്ററിലുള്ളത്.
ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു പ്രണയ കഥയായി ഒരുങ്ങുന്ന ചിത്രത്തിൽ വിദേശ നടിയാണ് നായികയായി എത്തുന്നത്.
രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷമാണ് ജിയോ ടോവിനോയെ നായകനാക്കി ചിത്രം ചെയ്യുന്നത്. ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്
വളരെ പ്രതിസന്ധികൾ നേരിടുന്ന ഒരു കൂടുംമ്പനാഥന്റെ കഥാപാത്രമാണ് ടോവിനോ ചിത്രത്തിൽ ചെയ്യുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്
ഗോപി സുന്ദർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സിനു സിദ്ധാർഥൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. മാർച്ച് 12ന് പ്രദർശനത്തിന് എത്തും.
about tovino thomas movie kilometers and kilometers
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...