
Malayalam
നൈജീരിയയില്‍ നിന്നും പറന്ന് ഡൽഹിയിലേക്ക്; കാമുകിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ സുഡു മോൻ
നൈജീരിയയില്‍ നിന്നും പറന്ന് ഡൽഹിയിലേക്ക്; കാമുകിയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ സുഡു മോൻ
Published on

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്ത നടനാണ് സാമുവല്‍ റോബിന്‍സണ്‍. സുഡാനി എന്ന ഒറ്റ ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ താരമായി മാറുകയായിരുന്നു നൈജീരിയൻ താരം സാമുവൽ റോബിൻസൺ. ഭാഷ വംശം എന്നീ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ സുഡാനിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സിഡുമോനായി മാറുകയായിരുന്നു സാമുവൽ റോബിൻസൺ. ചിത്രത്തിൽ ഫുട് ബോൾ കളിക്കാരനായിട്ടാണ് സാമുവൽ എത്തിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുകയാണ് സാമുവല്‍.
തന്റെ കാമുകിയെ കാണാനായിരുന്നു ഇത്തവണ റോബിന്‍സണ്‍ എത്തിയത് . ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് . തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ പറയുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ഡൽഹിയിൽ ആണ് ഇരുവരും ഇപ്പോഴുള്ളത്.
അതെ സമയം സിനിമയിൽ അവസരങ്ങൾ ലളിക്കാത്തതിനെ തുടർന്നാണ് താരം അഭിനയ ജീവിതം അവസാനിപ്പിക്കുന്ന വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം വെളിപ്പെടുത്തിയിരുന്നു . തനിയ്ക്ക് ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും മികച്ച നിരവധി പ്രൊജക്ടുകൾ തേടിയെത്തിയെങ്കിലും അവസാനം നിമിഷം നടക്കാതെ പോകുകയായിരുന്നു എന്നും താരം പറഞ്ഞു.
സിനിമയിൽ നിന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നു. ഇതിനായി കയറും ആത്മഹത്യാക്കുറിപ്പും വരെ തയ്യാറാക്കിവെച്ചിരുന്നു. എന്നാൽ അന്ന് അത് ചെയ്തിരുന്നില്ല. അതിനു കാരണം അവസാന നിമിഷം എന്നോട് സംസാരിക്കാൻ തയ്യാറായ സുഹൃത്തുക്കളും തെറാപ്പിസ്റ്റുമാണെന്നും പറയുകയുണ്ടായി
samuel abiola robinson actor, Sudani From Nigeria fame with lover isha patrick……
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...