
Malayalam
രജനികാന്തിനെ ചോദ്യം ചെയ്ത യുവാവ് അറസ്റ്റിൽ!
രജനികാന്തിനെ ചോദ്യം ചെയ്ത യുവാവ് അറസ്റ്റിൽ!

നടൻ രജനികാന്തിനെ ചോദ്യം ചെയ്ത യുവാവ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി.തൂത്തുക്കുടി വെടിവെപ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച നടൻ രജനീകാന്തിനോട് ആരാണെന്ന് ചോദിക്കുകയൂം തുടർന്ന് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത തൂത്തുക്കുടി സ്വദേശിയായ സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ മണികണ്ഠൻ, ശരവണൻ എന്നിവരെയും പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയിലെയും പരിസരങ്ങളിലെയും ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വ്യാജരേഖകൾ ചമച്ച് വാഹനക്കച്ചവടം നടത്തിവരികയായിരുന്നു സംഘം.
2018 മേയ് 22-നാണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരക്കാർക്കുനേരേ പോലീസ് വെടിവെപ്പുണ്ടായത്. 13 പേർ ഇതിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ രജനീകാന്തിനോടാണ് ആരാണെന്ന് സന്തോഷ് ചോദിച്ചത്.
100 ദിവസമായി സമരംനടന്നിട്ടും എത്താതെ ദുരന്തശേഷം വന്നതിലുള്ള പ്രതിഷേധ സൂചകമായായിരുന്നു യുവാവിന്റെ ചോദ്യം. അതിനുശേഷം ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിച്ച സന്തോഷ് സ്വന്തമായി ഒരു യുവജനസംഘടന ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പണമില്ലാതായോടെ സുഹൃത്തുക്കളുമായി ചേർന്ന് ബൈക്ക് മോഷണത്തിലേക്ക് തിരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
about rajanikanth
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...