ഒരു നല്ല ആസ്വാദകയ്ക്കേ നല്ലൊരു അഭിനേത്രിയാകാൻ കഴിയൂ, മഞ്ജുവിനെ പുകഴ്ത്തി പാർത്ഥിപൻ!

തമിഴിലും മലയാളത്തിലും ഒരുപോലെ വ്യക്തി പ്രഭാവം പടർത്തിയ നടിയാണ് മഞ്ജു വാര്യർ.ധനുഷ് ചിത്രം അസുരനിലെ മഞ്ജു വിന്റെ പ്രകടനം പ്രശംസ അർഹിക്കുന്നതാണ്.ഇപ്പോളിതാ ബിഹൈന്‍ഡ് വുഡ്സ് അവാര്‍ഡ് വേദിയില്‍ മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം സ്വീകരിക്കാന്‍ മഞ്ജു എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അസുരനിലെ പ്രകടനത്തിനാണ് മഞ്ജു പുരസ്കാരം കരസ്ഥമാക്കിയത്.
പരിപാടി അവതാരകനായി നിന്നത് പ്രമുഖ നടനും സംവിധായകനുമായ പാര്‍ത്ഥിപനായിരുന്നു. മഞ്ജുവിന്റെ ഒരു ആരാധകന് കൂടിയാണ് ആദ്ദേഹം. പുരസ്കാര സമര്‍പ്പണത്തിനിടെ അക്കാര്യം മഞ്ജുവിനെ അറിയിച്ചിട്ടേ പാര്ത്ഥിപന് അവരെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചുള്ളൂ.
ഒരു നല്ല ആസ്വാദകയ്ക്കേ നല്ലൊരു അഭിനേത്രിയാവാനും കഴിയൂ എന്നാണ് പാര്ത്ഥിപന് മഞ്ജുവിനെപ്പറ്റി പറഞ്ഞത്. പാര്ത്ഥിപന് സംവിധാനം ചെയ്ത ‘കതൈ, തിരക്കഥെയ്, വാസനം, ഇയക്കം’ കണ്ട് മഞ്ജു വാര്യര്‍ ഒരു രാത്രി അദ്ദേഹത്തെ ഫോണ്‍ ചെയ്ത് സിനിമ കണ്ടെന്നും, നന്നായിരുന്നെന്നും പറഞ്ഞു. പക്ഷെ അതേ താന്‍ തന്നെ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ കണ്ടിരുന്നെങ്കില്‍ മഞ്ജു വിളിച്ചേനെ എന്നും പാര്ത്ഥിപന്.
എന്നാല്‍ താന്‍ ആ സിനിമ കണ്ടിരുന്നെന്നും, ഫോണ്‍ നമ്ബര്‍ നഷ്ടമായതിനാലാണ് വിളിക്കാന്‍ സാധിക്കാതെ പോയതെന്നും മഞ്ജു. ഫോണ്‍ നമ്ബര്‍ അല്ല, ഫോണ്‍ തന്നെ തരാമെന്ന് പറഞ്ഞ പാര്‍ത്ഥിപന്റെ കമന്റ് വേദിയില്‍ കൂടിയിരുന്നവരെയും മഞ്ജുവിനെയും ഒരുപോലെ പൊട്ടിചിരിപ്പിച്ചു.
ABOUT MANJU WARRIER
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...