
Bollywood
പിറന്നാള്‍ ദിനത്തില്‍ മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടില്‍ എമി ജാക്സണ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പിറന്നാള്‍ ദിനത്തില്‍ മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടില്‍ എമി ജാക്സണ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടി എമി ജാക്സണ്. ‘മദ്രാസി പട്ടണം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധേയമായത്. സൂപ്പര്‍ താരം രജനീകാന്ത് അടക്കമുളളവര്‍ക്കൊപ്പം ‘2.0’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ എമി നിരവധി ചിത്രങ്ങള്‍ മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. താരത്തിന്റെ 28ാം പിറന്നാള്‍ദിനത്തില്‍ മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നായിരുന്നു താരം അമ്മയായത്. അഞ്ചുമാസത്തോളം പ്രായമായ തന്റെ മകനെ ബീച്ചില്‍ കൊണ്ടുപോയി കളിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചുവന്ന സ്വിമ്മിംഗ് സ്യൂട്ടിലാണ് എമി എത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതവും ഇന്‍സ്റ്റാ ജീവിതവുമെന്ന് കുറിച്ചുകൊണ്ട് മകനെ എടുത്തിരിക്കുന്ന ഒരു ചിത്രവും മകനില്ലാതെ ഒറ്റയ്ക്കിരിക്കുന്നൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.\
തന്റെ പങ്കാളി ജോര്‍ജ് പനയോട്ടിനും കുടുംബത്തോടുമൊപ്പം ആഫ്രിക്കയില്‍ അവധി ആഘോഷത്തിലാണിപ്പോള്‍ താരം. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവര്‍ക്കും മകന് പിറന്നിരുന്നത്. എജെപി എന്നാണ് മകന് ആന്ഡ്രയാസിനെ ചുരുക്കി വിളിക്കുന്നത്. ആന്‍ഡ്രയാസ് ജാക്സ് പനയോട്ട് എന്നതിനുള്ള ചുരുക്കമാണിത്.
emi jackson
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....