ഇഷാന് സൂര്യ ദമ്പതികള്‍ക്ക് പിന്നാലെ കേരളത്തില്‍ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയ ഇനി ആദർവ്വ് മോഹന്‍ സ്വന്തം. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം… ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തിയത്.
സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയാണ് ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകൾ കൂടിയാണ് ഹെയ്ദി. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന് കെ. ഷാന്‍, സൂര്യ ഇഷാന് എന്നിവരുടെ വളര്ത്തുമകന് കൂടിയാണ് അഥര്‍വ്. നിരവധി പേരാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്
വിവാഹനിശ്ചയത്തിന് ശേഷമാണ് പ്രണയിക്കാൻ തുടങ്ങിയതെന്ന് ഹെയ്ദി അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീട്ടിൽ വന്ന് പെണ്ണ് കണ്ടതിന് ശേഷമാണ് വിവാഹം ഉറപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിൽ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥർവ് വീട്ടിലെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടന്നത്. അതിനുശേഷമാണ് അഥർവുമായി പ്രണയത്തിലായത്
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ഇഷാന് സൂര്യ ദമ്പതികളുടേതായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന് കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...