മോഹന്ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ റിലീസിന് എത്തിയതിന് പിന്നാലെ സിനിമയ്ക്ക് ആക്രമണം നേരിട്ടെന്നും അതെ സമയം ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ സിദ്ദിഖ് തുറന്നടിച്ചിരുന്നു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്ല വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു
”എന്റെ സിനിമയോടുള്ള ശത്രുതയാണിത്. ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോടുള്ള ശത്രുത. ഞങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നതും പഴയതലമുറയിലെ സംവിധായകരാണ്.’–സിദ്ദിഖ് പറഞ്ഞു
ഒരു നടൻ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം സത്യമെന്ന് അറിയില്ല. ‘മിമിക്രി സിനിമയിൽ നിന്നും ഞങ്ങൾ മൂന്നാല്പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്, ദയവുചെയ്ത് മിമിക്രി കഥയുമായി തന്റെ അടുത്തേക്ക് വരരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമീപനമുള്ള സ്ഥലത്താണ് ഞങ്ങൾ ഇങ്ങനെ നിൽക്കുന്നത്.’–സിദ്ദിഖ് പറഞ്ഞു
ആർക്കാണ് സിദ്ദിഖിനോട് ഇത്ര ദേഷ്യം? ആരാണ് അത്ര വലിയ ശത്രു? എന്ന ചോദ്യത്തിനായിരുന്നു തുറന്നടിച്ചത് . എന്നോടാവില്ല എന്റെ സിനിമകളോടാണ് ശത്രുത.എനിക്ക് അങ്ങനെ വ്യക്തിപരമായി ശത്രുക്കളൊന്നുമില്ല. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഞാൻ ബോഡി ഗാർഡ് എന്ന സിനിമ ഹിന്ദിയിലേക്ക് എടുത്തപ്പോൾ സൽമാൻ ഖാനോട് പലരും പറഞ്ഞു. വലിയ പരാജയം ഏറ്റുവാങ്ങിയ പടമാണ് അതു ചെയ്യരുതെന്ന്. ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞ് തനിക്ക് പല മെയിലുകളും വരാനുണ്ടെന്ന് സൽമാൻ ഒരിക്കൽ പറയുകയുണ്ടായി. ഈ കഥ എനിയ്ക്ക് ഇഷ്ട്ടമായി ഒരു സിനിമയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് ആ വാക്കുകൾ ഞാൻ ചെവികൊള്ളുന്നില്ല. നമ്മൾ ഇൗ സിനിമ ചെയ്യുന്നുവെന്നാണ് സൽമാൻ പറഞ്ഞത് എന്നാൽ ബോളിവുഡിൽ മാത്രമല്ല തമിഴിലും തനിയ്ക്ക് ശത്രുക്കളുണ്ട് . ഈ അനുഭവം വിജയും നേരിട്ടിട്ടുണ്ട്
സാര്‍ നിങ്ങള്‍ക്ക് ഇത്രമാത്രം ശത്രുക്കളുണ്ടോ അവിടെ. എത്ര പേരാണ് എന്നോട് കാവലന്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടത്. ഞാന്‍ വിജയോട് പറഞ്ഞു. ഇതാണ് മലയാളി.അതുകൊണ്ട് തന്നെ ബിഗ് ബ്രദര്‍ മറ്റുഭാഷയിലേക്ക് എടുക്കുമോ എന്താണ് എന്റെ ഭാവി പരിപാടി എന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം ഇതൊക്കെയാണ്.’ സിദ്ദിഖ് പറഞ്ഞു..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...