Connect with us

‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയോ?സസ്പൻസ് പൊളിഞ്ഞു!

Malayalam

‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയോ?സസ്പൻസ് പൊളിഞ്ഞു!

‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയോ?സസ്പൻസ് പൊളിഞ്ഞു!

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന സിനിമ ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്.അനാഥനായ ബത്ലേഹമിലെ ഡെന്നിസും, ഡെന്നിസിന്‍റെ ചങ്ങാതിയായ രവി ശങ്കറുമൊക്കെ സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രിയ കഥാപാത്രങ്ങളായി ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ആമി എന്ന തന്റേടി കഥാപാത്രമായി മഞ്ജു വാര്യരായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രധാന താരം.

ഡെന്നിസ് ആമിയെ സ്വന്തമാക്കുന്നിടത്ത് അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍, ഒരു വലിയ സസ്പന്‍സിന്റെ ചുരുളഴിക്കാതെയാണ് സിബി മലയിലും ടീമും ചിത്രം പറഞ്ഞു നിര്‍ത്തുന്നത്!. രവി ശങ്കറിന്റെ അഞ്ച് മുറപ്പെണ്ണുമാരില്‍ ‘ആരോ ഒരാള്‍’ പ്രണയ സന്ദേശവുമായി പൂച്ചയെ അയക്കുന്ന സീന്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് ആരെന്ന്? സിനിമയില്‍ വ്യക്തമാക്കുന്നില്ല.

എന്നാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയ ശ്രീജയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.നിരവധി നല്ല സിനിമകള്‍ ശ്രീജയയുടെ പേരിലുണ്ടെങ്കിലും സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ശ്രീജയെ പ്രേക്ഷകര്‍ എപ്പോഴും തിരക്കാറുണ്ട്. അതില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ എന്നതാണ് ഇപ്പോഴും പ്രേക്ഷകരില്‍ നിഴലിക്കുന്ന സംശയം. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീജയ.

‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയയാണോ? ഈ ചോദ്യംകൊണ്ട് ഫെയ്സ്ബുക്ക് മെസഞ്ചര്‍ ബോക്സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈകണ്ടാല്‍ ചേച്ചിയുടെത് പോലെയുണ്ട്. സത്യം പറയൂ എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്.’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ശ്രീജയ പറഞ്ഞു.

സിനിമയിലെ നീണ്ട ഇടവേളയെ കുറിച്ചും ശ്രീജയ മനസു തുറന്നു. ‘വിവാഹശേഷം സിനിമയില്‍ ചെറിയ ഇടവേള ആവശ്യമാണെന്ന് തോന്നി. കുറേക്കാലം ഭര്‍ത്താവുമൊത്ത് കാനഡയിലായിരുന്നു. അദ്ദേഹത്തിന് അവിടെയാണ് ജോലി. പ്രവാസജീവിതത്തിനിടയ്ക്ക് സിനിമയെ ചെറിയ രീതിയില്‍ മിസ് ചെയ്തിരുന്നു. അതിനിടയില്‍ എനിക്ക് മോളായി. അതോടെ വീണ്ടും തിരക്കിലായി. സിനിമയെക്കാള്‍ അന്ന് നൃത്തത്തെയാണ് ശരിക്കും മിസ് ചെയ്തത്.’ ശ്രീജയ പറഞ്ഞു.

മലയാള സിനിമയിലെ ഒരു കാലത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു ശ്രീജയ. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശ്രീജയ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെയാണ് മടങ്ങിയെത്തിയത്. ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുള്ളിലും ശ്രീജയ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അരവിന്ദന്റെ അതിഥികളിലും മോഹന്‍ലാല്‍ നായകനായെത്തിയ ഒടിയനിലും ശ്രീജയയെ പ്രേക്ഷകര്‍ കണ്ടു.

sreeja about summer in batlahem

More in Malayalam

Trending

Recent

To Top