
Social Media
വീണ്ടും മകൾക്കൊപ്പം സുന്ദരിയായി ദീലീപിന്റെ നായിക;വൈറലായി മന്യയുടെ പോസ്റ്റ്!
വീണ്ടും മകൾക്കൊപ്പം സുന്ദരിയായി ദീലീപിന്റെ നായിക;വൈറലായി മന്യയുടെ പോസ്റ്റ്!

മലയാളികളുടെ പ്രിയ നായികമാർ വിവാഹം കഴിഞ്ഞ ശേഷം അവരുടെ കുടുംബ ജീവിതത്തിൽ ഒതുങ്ങിപോകുന്നത് സിനിമ ലോകത്തിപ്പോൾ സ്ഥിരം കാഴ്ച്ചയാണ്.ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ നടി മന്യ കുടുംബ ജീവിതം ആസ്വദിക്കുകയാണ്.താരം മകൾക്കൊപ്പമുള്ള ആഘോഷത്തിലാണ്.ജോക്കര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് മന്യ.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. സിനിമകളില്‍ നിന്നും മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട് മന്യ.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.താരം മകള്‍ക്കൊപ്പമുളള ക്യട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.മാത്രമല്ല നാലു വയസുകാരിയായ മകള്‍ ഒമിഷ്കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ.
താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏവർക്കും ആഗ്രഹവുമാണ്,തന്റെ അഭിനയ മികവായിരുന്നു ഇതിനു കാരണം.താരം ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന് ശേഷം മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത് അതിനു ശേഷമാണ് ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടുകയായിരുന്നു.മാത്രമല്ല, മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ,”‘കുഞ്ഞിക്കൂനന്,’ ‘സ്വപ്നക്കൂട്,’ ‘അപരിചിതന്,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന് കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’” തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഈ ചിത്രങ്ങളെല്ലാം ശക്തമായ കഥാപാത്രവുമായത്കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും ഉണ്ട്.
about manya
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...