മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍മാരിലൊരാളാണ് ജീവ. പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട അവതരണ ശൈലിയുമായാണ് ജീവ എത്തിയത്. മത്സരാര്‍ത്ഥികളുമായും വിധികര്‍ത്താക്കളുമായുള്ള അദ്ദേഹത്തിന്റെ സംസാരവും വ്യത്യസ്തമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ജോസഫ് തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയാണ്. മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. മൂന്നാം വര്‍ഷത്തില്‍ പഠനം നിര്‍ത്തുകയായിരുന്നു. ആദ്യം പാലക്കാട് ഒരു കോളേജില്‍ പോയിരുന്നു. വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം 30 ദിവസം കഴിഞ്ഞ് ഫുഡ് പോയ്സണ്‍ അഭിനയിച്ച് തിരിച്ചുവരികയായിരുന്നു താനെന്നും ജീവ പറയുന്നു. പത്തനംതിട്ടയിലായിരുന്നു പിന്നീട് പഠിച്ചത്. ഗെയിംസ് ഇഷ്ടമായിരുന്നു. ക്രിക്കറ്റിനോട് ഭയങ്കര ഇഷ്ടമാണ്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആഗ്രഹം ചോദിച്ചപ്പോള്‍ ക്രിക്കറ്റ് കരിയറാക്കാനാണ് ഇ്ഷ്ടമെന്നായിരുന്നു പറഞ്ഞത്. അതിന് ശേഷം ചോദിച്ചപ്പോള്‍ പറഞ്ഞത് എയര്‍ഹോസ്റ്റായിരുന്നു പറഞ്ഞത്. അതിനും ഡാഡികൂള്‍ സമ്മതിച്ചിരുന്നില്ല. അദ്ദേഹമാണ് എഞ്ചിനീയറിംഗ് മതിയെന്ന് പറഞ്ഞതും എയറോട്ടിക്കിലേക്ക് ചേര്‍ത്തതും. താല്പര്യമില്ലാതെയായിരുന്നു ഇതെടുത്തത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനായിരുന്നു ആദ്യം ചേര്‍ന്നത്. പാലക്കാട് പോയത് അതിനായിരുന്നു. അത് നിര്‍ത്തിപ്പോന്നതിന് പിന്നാലെയായാണ് എയറോനോട്ടിക്കലിന് ചേര്‍ന്നത്. മൂന്നാം വര്‍ഷത്തിലേക്ക് എത്തിയതിന് ശേഷമായാണ് നിര്‍ത്തിപ്പോരാന്‍ തീരുമാനിച്ചത്.
ഈ തീരുമാനത്തെ സുഹൃത്തുക്കളെല്ലാം എതിര്‍ത്തിരുന്നു. മൂന്ന് വര്‍ഷം പഠിച്ചതല്ലേ, സര്‍ട്ടിഫിക്കറ്റ് എങ്കിലും കിട്ടുമല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു താന്‍ തീരുമാനിച്ചത്. അത്തരത്തിലൊരു പരിപാടി ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ തീരുമാനം ഉചിതമായതാണെന്ന് പിന്നീട് തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു. ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. സിനിമയ്ക്കും ആങ്കറിങ്ങിനും വേണ്ടിയായിരുന്നു അന്നത്തെ ശ്രമങ്ങള്‍. ചിലതൊക്കെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്യും. അതായിരുന്നു അവസ്ഥ. സൂര്യ ടിവിയുടെ പുതിയ മ്യൂസിക് ചാനലിലേക്ക് തങ്ങളെ ഓഡീഷനുണ്ടെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു.
ഭാര്യയും ഭര്‍ത്താവുമാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് അവര്‍. അവര്‍ക്കൊപ്പം പോയതാണ്. സെക്യൂരിറ്റി എന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് അങ്ങനെ പങ്കെടുക്കുകയായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട പരിപാടിയാണ്. അതിനൊരു ഇന്‍ട്രോ പറയാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തലേദിവസം പുട്ടുകടയിലേക്ക് പോയിരുന്നു. അങ്ങനെ പുട്ടിന്‍രെ വിശേഷങ്ങളൊക്കെ പറഞ്ഞു. വിളിക്കാമെന്ന് അവരും പറഞ്ഞു. സ്ഥിരം കേള്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ വിളിച്ച് ട്രെയിനിംഗുണ്ടെന്ന് പറയുകയായിരുന്നു.ഇനി വിജെ ഒക്കെയായി കാണാമെന്ന് പറഞ്ഞിരുന്നു. 43 പേരില്‍ നിന്നും 12 പേരായി ചുരുങ്ങുകയായിരുന്നു. അതില്‍ രജിഷ വിജയനൊക്കെയുണ്ടായിരുന്നു. നിരവധി ലൈവ് ഷോകളൊക്കെ ചെയ്തിരുന്നു. 5 വര്‍ഷം വരെ അവിടെയായിരുന്നു. ഒപ്പമുള്ളവര്‍ക്കെല്ലാം സിനിമയും റിയാലിറ്റി ഷോയുമൊക്കെ വരുന്നുണ്ടായിരുന്നു. അവസാനനിമിഷം വെച്ച് പല പരിപാടികളും നഷ്ടപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് സീ കേരളത്തിലേക്ക് വിളിച്ചത്.
നമുക്ക് ചെയ്ത് നോക്കാമെന്ന് പറഞ്ഞ് തുടങ്ങുകയായിരുന്നു. റിയാലിറ്റി ഷോ ചെയ്ത് പരിചയമില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് കോണ്‍ഫിഡന്‍സുണ്ടെന്നും പറഞ്ഞിരുന്നു. സരിഗമപ മൊത്തം രസമാണ്. പിന്നിലും മുന്നിലുമൊക്കെ രസമാണ്. എല്ലാവരും പൊളിയാണ്. അപര്‍ണ തോമസിനെയാണ് വിവാഹം ചെയ്തത്. നാല് വര്‍ഷമായി.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്നതാണ്. ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ആള് ഖത്തര്‍ എയര്‍വേസില്‍ കാബിന് ക്രൂവാണ്. ആള് ദോഹയിലും ഞാന്‍ നാട്ടിലുമാണ്. ഇടയ്ക്ക് പരിപാടിയില്‍ അപര്‍ണ്ണ അതിഥിയായി വന്നിട്ടുണ്ടായിരുന്നു. ശുപ്പുടു, ഷിട്ടു തുടങ്ങി താന്‍ വിളിക്കുന്ന പേരുകളെല്ലാം ഇപ്പോള്‍ എല്ലാവരും വിളിച്ച് തുടങ്ങിയെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു. ആള് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത് താനറിഞ്ഞിരുന്നു. ആള് ലീവിന് നാട്ടിലേക്ക് വരുമ്ബോള്‍ ഷൂട്ടുണ്ടെങ്കില്‍ അത് ബുദ്ധിമുട്ടാണ്. ഞാന്‍ ലീവെടുത്ത് വരുമ്ബോള്‍ ഇങ്ങനെ പോവുന്നത് ഇഷ്ടമല്ല. ഇന്നൊരു ദിവസമേ ഷൂട്ടുള്ളൂവെന്നും അത് കഴിഞ്ഞ് പൊളിക്കാമെന്നും പറഞ്ഞ് പിണക്കം മാറ്റിയാണ് താനെത്തിയത്.
പരിപാടിയിലേക്ക് വരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ബോക്സ് തുറന്ന് നമ്മുടാളെ കണ്ടപ്പോള്‍ സന്തോഷമായിരുന്നുവെന്നും ജീവ പറയുന്നു. എല്ലാവര്ക്കും സര്‍പ്രൈസ് നല്കി ഞെട്ടിക്കുന്ന ജീവയ്ക്ക് അടുത്തിടെ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ജീവയുടെ നല്ലപാതിയായ അപര്‍ണ്ണയും വേദിയിലേക്ക് എത്തുകയായിരുന്നു. നിക്കി ഗല്‍റാണിയോട് കുശലം ചോദിക്കുന്നതിനിടയിലായിരുന്നു ഭാര്യ എത്തിയത്. വരുന്ന കാര്യത്തെക്കുറിച്ച് തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായെന്നും ജീവ പറഞ്ഞിരുന്നു. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. റെയിന്‍ബോ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...