ബിഗ്ബോസിലെ മത്സരാർത്ഥികൾ ഇപ്പോൾ തങ്ങളുടെ ജീവിത കഥ പറയുകയാണ്. അവർ പിന്നിട്ട വഴികളും ജീവിത അനുഭവങ്ങളുമാണ് ഇപ്പോൾ അവർ പറഞ്ഞു കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം സാജു നവോദയാണ് തന്റെ ജീവിത അനുഭവം പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായി സങ്കടം തോന്നിയത് ഏഴാം ക്ലാസില്‍ നിന്ന് എട്ടാം ക്ലാസിലേക്ക് ജയിച്ചുകയറിയപ്പോഴാണെന്ന് ‘പാഷാണം ഷാജി’ എന്ന സാജു നവോദയ പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണ് രണ്ട് വേദിയില്‍ കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് നര്‍മ്മം ചാലിച്ചായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. തന്റെ ഭാര്യയെ പറ്റി പറഞ്ഞപ്പോൾ സാജു നവോദയ പറഞ്ഞ കാര്യം കേട്ട് ബിഗ്ബോസ്സ് മൽസരാർത്ഥികൾ കയ്യടിച്ചു. തന്റെ ഭാര്യക്ക് വലിയ ആഗ്രഹങ്ങളോന്നും ഇല്ല എങ്കിലും ചിക്കൻ ഫ്രൈ മാത്രമാണ് തെന്റെ ഭാര്യ ആവശപ്പെടുന്നതെന്നും മറ്റൊന്നും ആവശപ്പെടാറില്ല എന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ എല്ലവരും ചിരിക്കുകയുണ്ടായി.
അച്ഛനുമമ്മയ്ക്കും പത്ത് മക്കളായിരുന്നുവെന്നും ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നുവെന്നും സാജു പറഞ്ഞു. ‘അച്ഛനുമമ്മയും കര്‍ഷകരായിരുന്നു. ഒരു ഹാളും ചെറിയൊരു മുറിയും ഒക്കെയായിട്ടായിരുന്നു വീട്. ചാള അടുക്കിയത് പോലെയായിരുന്നു ഞങ്ങളുടെ കിടപ്പ്. രാവിലെ ആദ്യം എഴുന്നേല്ക്കുന്നവര്ക്കേ പഴഞ്ചോറ് കിട്ടൂ. അങ്ങനത്തെ ഒരു ലൈഫ് ആയിരുന്നു. ഭക്ഷണത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ മൂത്ത ചേട്ടന് പഠിത്തം നിര്‍ത്തിയിട്ട് അമ്മയുടെയും അച്ഛന്റെയും കൂടെ ജോലിക്ക് പോയി. ഇങ്ങനെയൊക്കെ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. കിട്ടുന്നത് പിച്ചിച്ചീന്തി എല്ലാവരും കൂടെ കഴിക്കും. ആദ്യമായി എനിക്ക് സങ്കടം തോന്നിയത് ഏഴില്‍നിന്ന് എട്ടിലേക്ക് ജയിച്ചപ്പോഴാണ്. കാരണം ഏഴാം ക്ലാസ് വരെയേ കഞ്ഞിയുള്ളൂ. എട്ടാം ക്ലാസില്‍ കഞ്ഞിയില്ല’, മറ്റുള്ളവരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ സാജു നവോദയ പറയുകെയുണ്ടായി. മാത്രാമല്ല മുൻ ഐഡിയ സ്റ്റാർ സിങ്ങർ മത്സരാർത്ഥി സോമുദാസും തന്റെ അനുഭവം പങ്കു വച്ചു.
ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ ഗായകനാണ് സോമദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് ഏവര്‍ക്കും പരിചിതനായ സോമദാസ് ഒരിടവേളയ്ക്ക് ശേഷമാണ് ഒരു വലിയ ഷോയിലേക്ക് എത്തുന്നത്. സ്വന്തം ജീവിതത്തിന്റെ കയറ്റിറങ്ങള്‍ മറ്റ് പതിനാറ് മത്സരാര്‍ഥികളുമായി പങ്കുവെക്കാനുള്ള നിര്‍ദേശം ഇന്നത്തെ എപ്പിസോഡില്‍ ബിഗ്ബോസില്‍ നിന്ന് സോമദാസിന് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹം ജീവിതത്തിലെ ഏറ്റവും പ്രശ്ന സങ്കീര്‍ണമായ ഒരു കാലത്തെക്കുറിച്ച് പറയുകെയുണ്ടായി.
സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളില്‍ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാര്‍ സിംഗറില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നോ എന്ന് സംശയിച്ച സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിനിപ്പുറം അടിയന്തിരമായി നാട്ടിലെത്താന്‍ ഇടയാക്കിയത് കുടുംബജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നും സോമദാസ് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...