
Malayalam Breaking News
ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ!
ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ!
Published on

മലയാളി പ്രേക്ഷകർക്ക് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ അനൂപ് സത്യൻ സംവിധാനത്തിലേക്ക് ചുവടുറപ്പിക്കുകയാണ് ദുൽഖര് സൽമാനെയും കല്യാണി പ്രിയദര്ശനെയും മുഖ്യ കഥാപാത്രങ്ങളാക്കി വരനെ ആവിശ്യമുണ്ടെന്നുള്ള ചിത്രമാണ് ഒരുക്കുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ ഡബ്ബിങ്ങിനെത്തിയപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചിത്രത്തിൽ ശോഭനയ്ക്ക് ഡബ്ബ് ചെയ്യുന്നത് ഭാഗ്യലക്ഷ്മിയാണ്. കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമയെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:
ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് “വരനെ ആവശ്യമുണ്ട്”. സംവിധായകൻ അനൂപ് സത്യൻ…(സത്യൻ അന്തിക്കാടിന്റെ മകൻ) നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമയ്ക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവമാണ്..മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ..
പക്ഷേ ഈ സിനിമയ്ക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷേ സംവിധായകൻ അനൂപ് ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്… അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരെ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..
കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.. സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..
ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ…നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..
നല്ലൊരു സിനിമ..
bagyalakshmi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...