Malayalam Breaking News
മരണമാസ് ആക്ഷന്‍ രംഗങ്ങളുമായി മോഹൻലാൽ;രോമാഞ്ചമുണർത്തി ബിഗ് ബ്രദർ രണ്ടാം ട്രെയ്‌ലർ!
മരണമാസ് ആക്ഷന്‍ രംഗങ്ങളുമായി മോഹൻലാൽ;രോമാഞ്ചമുണർത്തി ബിഗ് ബ്രദർ രണ്ടാം ട്രെയ്‌ലർ!
ഇതാ പിടിച്ചോ മക്കളെ…ടീസറിനും നിരവധി ആക്ഷൻ പോസ്റ്ററുകൾക്കും പുറമെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മാസ് ചിത്രം ബിഗ് ബ്രദറിലെ രണ്ടാമത്തെ തട്ടുപൊളിപ്പൻ ട്രെയ്‌ലർ എത്തി.ഹിറ്റുകളുടെ സംവിധായകൻ സിദ്ധിഖ് ഒരുക്കുന്ന സിനിമ ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.മോഹൻലാൽ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ എത്തിയതോടെ വീണ്ടും ആകാംക്ഷക്ക് വഴിയൊരുക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്.
ഈ ട്രെയ്‌ലർ എത്തിയപ്പോൾ മറ്റൊരു പ്രത്യകതകൂടിയെത്തിയിരുന്നു, നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗുമായി ലാലേട്ടന്‍ ഇത്തവണയും എത്തുന്നുണ്ട്.ഈ ചിത്രത്തിലെ കഥാപാത്രത്തിനും ഏറെ പ്രത്യകതയുണ്ട്,കൂടാതെ സിദ്ധിഖ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ബിഗ് ബ്രദറില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തുന്നത്.ഒപ്പം തന്നെ കൂടുതൽ ചിത്രത്തിന് തിളക്കമാവാൻ ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. മാത്രമല്ല ഈ ചിത്രത്തില്‍ സിദ്ധിഖ്, ദേവന്‍, ജനാര്‍ദ്ദനന്‍, അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍,ടിനി ടോം, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്, അപ്പ ഹാജ, നിര്‍മ്മല്‍ പാലാഴി, അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭു, സര്‍ജാനോ ഖാലിദ്,മിര്‍ണ മേനോന്‍,ഗാഥ, ഹണി റോസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.വലിയൊരു താരനിരതന്നെ ഒന്നിച്ചെത്തുന്നു എന്ന പ്രത്യകതയുമുണ്ട്.
മലയാളികൾക്ക് എന്നും പ്രിയപെട്ട ദീപക് ദേവാണ് ബിഗ് ബ്രദറിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.ചിത്രം ഷാമാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
about mohanlal
