Connect with us

ബോളിവുഡ് അടക്കി ഭരിക്കുന്ന ഈ താരറാണിയെ അറിയാമോ?

Bollywood

ബോളിവുഡ് അടക്കി ഭരിക്കുന്ന ഈ താരറാണിയെ അറിയാമോ?

ബോളിവുഡ് അടക്കി ഭരിക്കുന്ന ഈ താരറാണിയെ അറിയാമോ?

ലോകമെങ്ങും ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചൻ.ഇപ്പോഴും താരത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകരണം ചെറുതൊന്നുമല്ല.പ്രായം കൂടുതോറും സുന്ദരിയാവുകയാണ് ഐശ്വര്യ. മോഡിലിങ് വഴിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത് , ശേഷം ഐശ്വര്യയ്ക്ക് “1994 ലെ ലോകസുന്ദരി പട്ടം”നേടിയതോടെ പ്രശസ്തയാവുകയായിരുന്നു. പിന്നീട് നിരവധി ബ്രാൻഡുകളുടെ മോഡലായി ഐശ്വര്യ. പിന്നീട് അങ്ങോട്ട് സിനിമയിലേക്കുളള അവസരം തേടിയെത്തുകയായിരുന്നു.

ശേഷം ലോകമാകെ അറിയുന്ന ലോകസുന്ദരിയായും,നായികയായുമെല്ലാം താരം മാറി.ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഐശ്വര്യയുടെ ടീനേജിലുള്ളൊരു ഫൊട്ടോയാണ് ഇൻസ്റ്റഗ്രാമിലെ ഐഷോഹോളിക് എന്ന യൂസർ നെയിമിലുളള പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.അതും താരത്തിന്റെ 28 വർഷങ്ങൾക്കുമുൻപ് ഫാഷൻ ഷൂട്ടിനായി മോഡലിങ്ങായ ഐശ്വര്യയുടെ ഫൊട്ടോയാണിതെന്നാണ് കുറിപ്പിൽനിന്നും മനസിലാവുന്നത്.

ഇപ്പോൾ താരം പുതിയ ചിത്രവുമായി എത്തുകയാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്.ചിത്രത്തിന് ഒരു പ്രത്യകതയുമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം,അത് മറ്റൊന്നുമല്ല “ഇരുവറി”നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തുകയാണ് ഐശ്വര്യ റായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.മറ്റൊന്ന് ചിത്രത്തിന് പ്രാധാന്യം നൽകുന്നത് ഇതിൽ വൻ താരനിരയും അണിനിരക്കുന്നുണ്ട് എന്നതാണ്.

about aishwarya rai

Continue Reading
You may also like...

More in Bollywood

Trending

Recent

To Top