
Malayalam
മകന് ഗോകുലിന്റെ ആദ്യ സിനിമ പോലും താൻ കണ്ടിട്ടില്ല; തനിക്ക് കാണാൻ തോന്നിയിട്ടില്ലന്ന് സുരേഷ് ഗോപി!
മകന് ഗോകുലിന്റെ ആദ്യ സിനിമ പോലും താൻ കണ്ടിട്ടില്ല; തനിക്ക് കാണാൻ തോന്നിയിട്ടില്ലന്ന് സുരേഷ് ഗോപി!

ഇന്ന് മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് സുരേഷ്ഗോപി. എന്നാല്‍ ഇപ്പോൾ സുരേഷ് ഗോപി പറയുന്നത് താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ലെന്നാണ് .മകന് ഗോകുലിന്റെ ആദ്യ സിനിമയും സുരേഷ് ഗോപി ഇതുവരെ കണ്ടിട്ടില്ല. അതിനുള്ള കാരണം സുരേഷ് ഗോപി തന്നെ പറയുന്നു.
‘അഭിനയിച്ച പഴയ സിനിമകള്‍ കാണാറില്ല. എന്താണ് സ്വന്തം സിനിമ വന്നാല്‍ ചാനല്‍ മാറ്റുന്നതെന്ന് രാധിക അടുത്തിടെയും ചോദിച്ചു. എന്തോ വീണ്ടും കാണാന്‍ ഇഷ്ടമല്ല. അകല്‍ച്ചയൊന്നുമല്ല. എന്നാല്‍ പഴയ തമിഴ്, ഹിന്ദി സിനിമകള്‍ കാണാറുണ്ട്.’
‘ഗോകുലിന്റെ ആദ്യ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കെന്തോ കാണാന്‍ തോന്നിയില്ല. കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ട്. അവന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. എനിക്ക് അതൊന്നും ഇഷ്ടമല്ല. അവന് അവന്റെ വഴിയേ കൃത്യമായി വരട്ടേ.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
suresh gopi about his son gokul
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...