
Bollywood
ജെനീലിയയുടെ ക്യൂട്ട് എക്സ്പ്രഷൻ കണ്ടോ; ഭർത്താവായാൽ ഇങ്ങനെ വേണം..
ജെനീലിയയുടെ ക്യൂട്ട് എക്സ്പ്രഷൻ കണ്ടോ; ഭർത്താവായാൽ ഇങ്ങനെ വേണം..
Published on

ഭർത്താവായാൽ ഇങ്ങനെ വേണം. റിതേഷിനൊപ്പമുള്ള ഒരു ക്യൂട്ട് വിഡിയോയിലൂടെ ആരാധകരുടെ മനസ്സു കവർന്നിരിക്കുകയാണ് ബോളിവുഡ് താരം ജെനീലിയ ഡിസൂസ. ബി ടൗണിലെ പെർഫെക്റ്റ് കപ്പിൾ എന്ന വിശേഷണം സ്വന്തമാക്കിയ താരജോഡികൾ പലപ്പോഴും കുടുംബത്തിലെ ചെറിയ സന്തോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഭാര്യയെ ഒരുങ്ങാൻ സഹായിക്കുന്ന റിതേഷിന്റെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്.
ഭാര്യ ജെനീലിയയുടെ ടൈ കെട്ടിക്കൊടുക്കുന്ന റിതേഷിനെയും കണ്ണാടിക്കു മുന്നിൽ നിന്ന് വികൃതിക്കുട്ടികളുടെ കുസൃതിയോടെ അതിന്റ ദൃശ്യങ്ങൾ പകർത്തുന്ന ജെനീലിയയെയുമാണ് വിഡിയോയിൽ കാണാനാവുക. ജെനീലിയയുടെ ക്യൂട്ട് എക്സ്പ്രഷനാണ് മനസ്സുകവർന്നതെന്നു പറഞ്ഞുകൊണ്ടാണ് ആരാധകർ ഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. പ്രണയ വിവാഹമായിരുന്നു ജെനീലിയ–റിതേഷ് ദമ്പതികളുടേത്. ഒന്നിലധികം ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് വിവാഹിതരായത്.
ഇവർക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. പക്കാ ഫാമിലിമാനാണ് താൻ എന്ന് റിതേഷ് പലകുറി തെളിയിച്ചിട്ടുണ്ട്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവഴിക്കുന്നതിനുവേണ്ടി സിനിമാ ലോകത്തു നിന്ന് നീണ്ട അവധിയെടുക്കാൻ പോലും അദ്ദേഹം തയാറായിരുന്നു. നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം ദമ്പതികൾക്ക് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ചിത്രത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ഒരു ഗാനരംഗം സമൂഹമാധ്യമങ്ങളിലൂടെ റിതേഷ് പങ്കുവച്ചിരുന്നു. ഭാര്യയുടെ സ്ക്രീൻ പ്രസൻസിനെ പുകഴ്ത്തിക്കൊണ്ട് സുന്ദരമായൊരു അടിക്കുറിപ്പ് നൽകിയാണ് ആ ഗാനരംഗത്തെക്കുറിച്ച് റിതേഷ് ട്വീറ്റ് ചെയ്തത്.
about jenelia riteish
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...