
Malayalam
ഷെയ്ന് നിഗം വിവാദത്തില്‍ പ്രതികരണവുമായി ദിലീപ്;എനിക്ക് ഈ ഒരാഗ്രഹമേ ഉണ്ടായിട്ടുള്ളൂവെന്ന് താരം!
ഷെയ്ന് നിഗം വിവാദത്തില്‍ പ്രതികരണവുമായി ദിലീപ്;എനിക്ക് ഈ ഒരാഗ്രഹമേ ഉണ്ടായിട്ടുള്ളൂവെന്ന് താരം!
Published on

യുവനടൻ ഷെയ്ൻ നിഗമാണ് മാധ്യമങ്ങളിലും സിനിമാമേഖലകളിലും ചർച്ചാ വിഷയം.നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നം വിവാദത്തിൽ നിൽക്കുകയാണിപ്പോഴും. താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിലിനോടകം രംഗത്ത് എത്തിയത്. നടന്മാരും സംവിധായകരും ഉൾപ്പെടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്.ഇപ്പോഴിതാ മാധ്യമങ്ങളിൽ നിറയുന്നത് ദിലീപിൻറെ പ്രതികരണമാണ്.പുതിയ ചിത്രം മൈ സാന്റായുടെ വിശേഷം പങ്കുവെച്ചാണ് ഇത്തവണ ദിലീപ് എത്തിയത്.അതിനിടെ ആയിരുന്നു താരം ഷെയ്ൻ വിഷയവുമായി ബന്ധപെട്ട് സംസാരിച്ചത്.
അടുത്തിടെ സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങൾ പുറത്തുവന്നത്.ലോക്കഷനിൽ യുവതാരങ്ങളില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വാദങ്ങളുമായാണ് നിര്‍മ്മാതാക്കള്‍ എത്തിയത്. നിര്‍മ്മാതാവെന്ന നിലയില്‍ ഈ വിവാദം എങ്ങനെ നോക്കിക്കാണുന്നുവെന്ന ചോദ്യവും ദിലീപിന് നേരെ ഉയര്‍ന്നുവന്നിരുന്നു. യുവതലമുറയുടെയും നേരത്തെയുള്ളവരുടേയും ഇടയില്‍ ഒരുപാലം പോലെയുള്ള സ്ഥലത്താണ് താന്‍ നില്‍ക്കുന്നത്. പുതിയ ആളുകളെ വെച്ചും സിനിമ ചെയ്തിട്ടുണ്ട്,കൂടാതെ അങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ലെന്നും അങ്ങനെ ശീലിക്കാത്തയാളാണ് താനെന്നും ദിലീപ് പറഞ്ഞു. നിര്‍മ്മാതാവെന്ന നിലയില്‍ താന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കാര്യമാണിതെന്ന് ദിലീപ് പറയുന്നു.
ഒരാളുടെ മുടിമുറിക്കുക എന്നത് അയ്യാളുടെ മാത്രം പേഴ്സണല്‍ കാര്യമാണ്. പക്ഷേ അത് ഒരാളുടെ വിഷയത്തില്‍ നിന്നും പത്ത് രണ്ടായിരം പേരുടെ വിഷയമായി മാറിയിരിക്കുകയാണിത്.കമ്മിറ്റ്മെന്റാണ് ഇവിടെ വിഷയമായതെന്നും ഒരുനാണയത്തിന് രണ്ടുവശമുണ്ടെന്ന പോലെയാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു. ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനാണെങ്കിലും എനിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റിയില്ല.കൂടാതെ എല്ലാം കേട്ടറിവ് മാത്രമാണെന്നും, ഷെയ്നുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടിലെന്ന് താരം വ്യക്തമാക്കി.ഈ വിഷയവുമായി ബന്ധപെട്ട് ഷെയ്നിനെ കുറ്റം പറയാന്‍ എനിക്ക് കഴിയില്ല, മാനസികമായി എന്തൊക്കെയാണ് അനുഭവിച്ചതെന്ന് ഷെയ്നിന് മാത്രമേ അറിയൂ. ഷെയ്നിന്റെ പ്രശ്നങ്ങള്‍ തീര്‍ത്ത് അദ്ദേഹം വീണ്ടും നന്നായി സിനിമ ചെയ്യട്ടെ എന്നാണ് താനാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
1995 ൽ തുടങ്ങിയ അഭിനയ ജീവിതം ഇപ്പോൾ 28 വര്‍ഷം കഴിയുകയാണ്.ഒന്നുമില്ലാതെ സിനിമയില്‍ വന്ന എനിക്ക് ജീവിതം തന്നതും കരിയര്‍ തന്നതും എല്ലാം സിനിമയാണ്. ഞാൻ സിനിമയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഇതില്ലാതെ തനിക്കൊന്നുമില്ല.ഏത് പ്രതിസന്ധിയിലും ശക്തമായ പിന്തുണയുമായി ഒപ്പമുള്ള പ്രേക്ഷകരാണെന്നും എവിടെ തളര്‍ന്നാലും എഴുന്നേല്‍പ്പിക്കുന്ന ശക്തിയും അവരാണെന്നും ദിലീപ് പറയുന്നു.
സിനിമ മാത്രമാണെല്ലാം എന്ന് വിചാരിച്ചു മുന്നേറുന്നതിനിടയിലായിരുന്നു ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. ദിലീപിനെ ഇനി വേണ്ട എന്നായിരുന്നു ചിലരുടെ തീരുമാനം. എന്നാല്‍ ആ സമയത്തും ജനം കൈവിട്ടിരുന്നില്ല. രാമലീലയാണ് കരുത്ത് തന്നത്. എനിക്കെൻറെ അച്ഛന് അദ്ദേഹത്തിന്റെ സമ്പാദ്യമൊന്നും കൈമാറിയിട്ടില്ല. പക്ഷെ തന്ന കുറച്ച് വാക്കുകൾ ഇതാണ്,മറ്റുള്ളവരെ ചതിക്കരുത്, അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്, ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്, അങ്ങനെ കുറച്ച് കാര്യങ്ങള്‍. താനും സഹോദരങ്ങളും ഇന്നും പാലിക്കാറുണ്ട് ഈ കാര്യങ്ങള്‍.
കേസുമായി ബന്ധമുള്ള കാര്യങ്ങൾ എനിക്കോപ്പോൾ സംസാരിക്കാൻ കഴിയില്ല, കാരണം ജയിലില്‍ താന്‍ അനുഭവിച്ചതും അന്നത്തെ സംഭവവികാസങ്ങളെക്കുറിച്ചുമൊക്കെയെല്ലാമായി താന്‍ തുറന്നുപറയുന്ന ഒരു ദിവസം വരുമെന്നും താരം പറയുന്നു. ഇപ്പോള്‍ പറയാന്‍ പാടില്ല. പറയില്ലെന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. എല്ലാം വിശദമായി പറയാനായി ദൈവം ഒരു ദിവസം തരും. സംഭവിച്ചതെല്ലാം സമയദോഷമായി കാണുകയാണ് താന്‍. കടുത്ത ദൈവവിശ്വാസിയാണ് താനെന്നും ദിലീപ് പറഞ്ഞിരുന്നു.
about shane nigam and dileep
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...