
Malayalam
പൃഥ്വിയും മോഹന്‍ലാലും എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് ഈ ഒരു കാര്യമാത്രമാണ്; സുപ്രിയ പറയുന്നു!
പൃഥ്വിയും മോഹന്‍ലാലും എപ്പോക്കണ്ടാലും ചര്‍ച്ച ചെയ്യുന്നത് ഈ ഒരു കാര്യമാത്രമാണ്; സുപ്രിയ പറയുന്നു!

മലയാളികളുടെ ഇഷ്ട്ടപെട്ട യുവ താരമാണ് പൃഥ്വിരാജ് സുകുമാരൻ.മലയാള സിനിമ പ്രേമികളും,താരങ്ങളും, ഒരുപോലെ മാതൃകയാക്കുന്ന ഒരു നടൻ കൂടെയാണ് പൃഥ്വി. നടനായും ,സംവിധായകനായും തിളങ്ങുമ്പോൾ കൂടെ പിന്തുണയുമായി ഭാര്യ സുപ്രിയ മേനോനും താരത്തിനൊപ്പമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായുള്ള ജോലികളെലാം സുപ്രിയയുടെ നേതൃത്വത്തിലാണെന്ന് പൃഥ്വി വെളിപ്പെടുത്തിയിരുന്നു. കൂടാതെ സിനിമയുടെ കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താന്‍ പങ്കാളിയാണെന്നും, നല്ല തിരക്കഥയാണെങ്കില്‍ പൃഥ്വിയുമായി പങ്കുവെക്കാറുണ്ടെന്നും സുപ്രിയ പറയുന്നു.
ഇപ്പോഴിതാ സുപ്രിയയുടെ കുറിപ്പാണു വൈറലാകുന്നത്.മോഹന്‍ലാലും പൃഥ്വിരാജും ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും,ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ സന്തോഷത്തിനിടയില്‍ നില്‍ക്കുമ്പോഴും പൃഥ്വിരാജ് ചര്‍ച്ച ചെയ്യുന്നത് എല്‍2 വിനെക്കുറിച്ചാണെന്നാണ് സുപ്രിയ പറയുന്നത്. വരാനിരിക്കുന്ന ചിത്രം ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും താന്‍ എമ്പുരാനിലേക്ക് കടക്കുകയെന്ന് താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടിയിലും ഇവരുടെ ചര്‍ച്ച എമ്പുരാനെക്കുറിച്ചായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതേക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്.
അതുമാത്രമല്ല സുചിത്രയും സുപ്രിയയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വീട്ടിലേക്കെത്തിയ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞത് സുപ്രിയയാണ്. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
പൃഥിയുടെ ആദ്യ ചിത്രമായ ലൂസിഫർ ഉണ്ടക്കിയ ഓളം ചെറുതൊന്നുമല്ല.ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്നും ബിഗ് ബജറ്റ് ചിത്രമെന്നുമൊക്കെയായിരുന്നു ചര്‍ച്ചകള്‍.സിനിമയുടെ രണ്ടാം ഭാഗത്തില്‍ മോഹൻലാലിനും ,പൃഥ്വിരാജിനും കൂടുതല്‍ പ്രാധാന്യമുണ്ടെന്നും ഇവരിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെന്ന വിവരങ്ങളും താരം പറഞ്ഞിരുന്നു.സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള മാറ്റത്തെക്കുറിച്ചും എമ്പുരാനില്‍ കാണിക്കുമെന്നും താരം പറഞ്ഞിരുന്നു.
about prithviraj and supriya menon
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...