
Malayalam Breaking News
സിനിമയിൽ പൂവാല വേഷം ചെയ്യാൻ അനുയോജ്യമായ നടൻ ആര്? മഞ്ജുവിന്റെ ഉത്തരം കേട്ടോ!
സിനിമയിൽ പൂവാല വേഷം ചെയ്യാൻ അനുയോജ്യമായ നടൻ ആര്? മഞ്ജുവിന്റെ ഉത്തരം കേട്ടോ!
Published on

റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ വിലൂടെയായിരുന്നു മഞ്ജു അഭിനയരംഗത്തേക്കു തിരിച്ചുവന്നത്. റോഷന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രതി പൂവൻ കോഴിയിലും കരുത്തുറ്റ സ്ത്രീകഥാപാത്രമായി മഞ്ജു എത്തുന്നുണ്ട്. ചിത്രത്തിലിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ഒരു രസകരമായ ഉത്തരമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
സിനിമയിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ നടൻമാർ ഏറ്റവും അനുയോജ്യമാണെന്ന് നമ്മൾ പറയാറുണ്ട്. പൂവാല വേഷം അവതരിപ്പിക്കാൻ ഏറെ യോജിച്ചത് മലയാള സിനിമയിൽ ഏത് നടനാണെന്നായിരുന്നു ചോദ്യം. ചോദ്യം ചോദിച്ച ഉടൻ മഞ്ജു പറഞ്ഞ ഉത്തരമാണ് ഏറെ രസകരം. ആദ്യം മനസിലേക്ക് വരുന്നത് ഇൻ ഹരിഹര്‍നഗര്‍ ആണെന്നും സിനിമയിലെ താരങ്ങളെ ഒക്കെ തന്നെയാണ് യോജിച്ചതെന്നും മഞ്ജു പറയുന്നു.
അഭിനയ മികവ് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് ഇന്ന് മഞ്ജു വാര്യർ. മലയാളികൾ മഞ്ജുവിനെ ഓർക്കുന്നത് അഭിനയിച്ചു ഭലിപ്പിച്ച മികച്ക ഥാപാത്രങ്ങളിലൂടെയാണെന്നുള്ള കാര്യത്തിൽ സംശയം ഇല്ല . ലേഡി സൂപ്പർ സ്റ്റാറെന്ന് പ്രേക്ഷകർ വിളിയിക്കുന്നത് വെറുതെയല്ല. നൂറ് ശതമാനവും ആ പേര് അർഹിക്കുന്നു. അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ വ്യക്തിയാണ് മഞ്ജു. പ്രതി പൂവൻ കോഴിയുടെ ടീസറും ട്രെയിലറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിതിനോടകം വൈറലായിരുന്നു. ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
Manju Warrier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...