Connect with us

ന​മ്മു​ടെ ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്!

Malayalam Breaking News

ന​മ്മു​ടെ ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്!

ന​മ്മു​ടെ ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്!

മൗ​നം സ​മ്മ​ത​മാ​ണ്, ന​മ്മു​ടെ ശ​ബ്ദ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​യു​മാ​യി എയ്ത്തിയിരിക്കുകയാണ് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ച്ച​തോ​ടെ​യാ​ണു പ്ര​കാ​ശ് രാ​ജ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ ശക്തമായി ആ​ഞ്ഞ​ടി​ച്ച്‌ വീ​ണ്ടും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

മൗ​നം സ​മ്മ​ത​മാ​ണ്, ന​മ്മു​ടെ ശ​ബ്ദ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു പ്ര​കാ​ശ് രാ​ജി​ന്‍റെ ട്വി​റ്റ​റി​ലെ പ​രാ​മ​ര്‍​ശം. ഇ​ന്ത്യ​ന്‍​സ് എഗൈന്‍സ്റ്റ് സി​എ​ബി, സ്റ്റാ​ന്‍​ഡ് വി​ത്ത് ജാ​മി​യ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്. ഇ​ത് ആ​ദ്യ​മാ​യാ​ണ് പ്ര​കാ​ശ് രാ​ജ് ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കു​മെ​തി​രേ പ്രകാശ് രാജ് രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

മോദി സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. പൗരത്വ നിയമത്തിനെതിരെയും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

ACTOR PRAKASH RAJ

More in Malayalam Breaking News

Trending

Recent

To Top