
Malayalam Breaking News
ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം; നടന് മഹേഷ്
ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം; നടന് മഹേഷ്
Published on

ഷെയ്ൻ നിഗം വിവാദം സമൂഹ മാധ്യമങ്ങളിൽ വിവാദമായതിന് പിന്നാലെ സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നുള്ള വാർത്തയും മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു.
സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഉണ്ടെന്ന് നടന് മഹേഷ്. ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം ഉണ്ടാവാറുണ്ടെന്നും എന്നാൽ എല്ലാ നടന്മാരും അങ്ങനെയല്ലെന്നും മഹേഷ് പറയുന്നു
‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള് വലിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്നത് അറിയില്ല. പക്ഷേ 10 ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗം ഉണ്ട്. അത് തീര്‍ച്ചയായും ഇല്ലാതാകണം. കാരണം, മുഴുവന്‍ സിനിമാ രംഗത്തിനുമാണ് ഇതിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്.’മഹേഷ് പറഞ്ഞു.
‘ഷെയ്ന് നിഗം ഒരു കുഴപ്പക്കാരനാണ് എന്ന് തോന്നുന്നില്ല. അബി ഒരു കുഴപ്പക്കാരന്‍ അല്ലായിരുന്നു. ഇതിനാല്‍ തന്നെ മകന് ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റെതായ പ്രശ്നങ്ങളുണ്ടാകാം. അല്ലെങ്കില്‍ അവന്റെ കൊച്ചി ഭാഷയുടെ രീതിയാവാം പ്രശ്നം. കേള്‍ക്കുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം. ഷെയ്ന് കുട്ടിയാണോ അല്ലയോ എന്നതല്ല വിഷയം. ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ജോലിയാണ്. അതിന്റെ എത്തിക്സ് പാലിക്കേണ്ടതുണ്ട്.’ എസിവി ചാനലുമായുള്ള അഭിമുഖത്തില്‍ മഹേഷ് പറഞ്ഞു.
actor mahesh
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...