
Bollywood
മാസികയ്ക്ക് വേണ്ടി നഗ്നത പ്രദർശിപ്പിക്കണമെന്ന് ആവിശ്യം;വെളിപ്പെടുത്തലുമായി നടി നർഗീസ് ഫക്രി!
മാസികയ്ക്ക് വേണ്ടി നഗ്നത പ്രദർശിപ്പിക്കണമെന്ന് ആവിശ്യം;വെളിപ്പെടുത്തലുമായി നടി നർഗീസ് ഫക്രി!

സിനിമ മേഖലയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർ ഏറെ ആണ്.എന്നാൽ സിനിമയിലുള്ള കാണാ കാഴ്ചകളെക്കുറിച്ച് നിരവധി കഥകളും പ്രചരിക്കാറുണ്ട്.പലപ്പോഴും അഭിനയ മോഹവുമായി എത്തുന്നവർക്കെപ്പോഴും നല്ല അനുഭവമായിരിക്കില്ല കാത്തിരിക്കുന്നത്.അത് നടിമാർ തന്നെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി എത്താറുമുണ്ട്.മീടു പോലുളള താരങ്ങളുടെ തുറന്നു പറച്ചിലുകൾ സമൂഹത്തിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. ദേശത്തിനും ഭാഷയ്ക്കും അതീതമായിരുന്നു ഇത്.ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച മനസ് തുറക്കുകയാണ് ബോളിവുഡ് താരം നർഗീസ് ഫക്രി. സിനിമയിൽ വരുന്നതിന് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി പങ്കുവെച്ചത്. മോഡിലിങ്ങിൽ നിന്നാണ് സിനിമ കരിയർ ഇവർ ആരംഭിച്ചത്. മുൻ പോൺ താരമായ ഡി ലാ മോറയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഡലിങ്ങ് സജീവമായ കാലത്തായിരുന്നു അഡൾട്ട് മാസികയായ പ്ലേ ബേയ്ക്ക് വേണ്ടി ന്യൂഡ് ഫോട്ടോ ഷൂട്ടിന് തന്നെ സമീപിക്കുന്നത്. പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേയ്ക്ക് വനിത മോഡലിനെ ആവശ്യമുള്ള വിവരം ഏജന്റ് പറഞ്ഞാണ് താൻ അറിയുന്നത്. ഏജന്റിലൂടെ തന്നെയാണ് ഫോട്ടോ ഷൂട്ടിന് അവസരം ലഭിച്ച കാര്യവും താൻ അറിയുന്നതെന്നും നടി പറഞ്ഞു.
എന്നാൽ മാസികയ്ക്ക് വേണ്ടി നഗ്നത പ്രദർശിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ ഈ ഓഫർ നിരസിക്കുകയായിരുന്നു. ഭീമമായ തുകയാണ് ഇവർ തനിയ്ക്കായി ഓഫർ ചെയ്തത് . ഓഫർ നിരസിച്ചു കൊണ്ട് ഞാൻ ഏജന്റിനോട് നന്ദി പറയുകയായിരുന്നു. താനിപ്പോൾ ഒരു കുഴപ്പമില്ലാതെ പോകുകയാണെന്നും അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.
ചെറുപ്പം മുതലെ മോഡലിങ്ങ് രംഗത്ത് താൽപര്യമുണ്ടായിരുന്നു. 16ാെം മത്തെ വയസ്സിൽ മോഡലിങ്ങിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. അമേരിക്കയിലെ പ്രശസ്ത പരിപാടിയായ നെക്സ്റ്റി ടോപ്പ് മോഡൽ പരിപാടിയിൽ എത്തിയതോട് കൂടി മോഡലിങ് രംഗത്ത് ചുവട് ഉറപ്പിക്കാനായത് പിന്നീട് ഇത് ഗൗരവമായി കാണാൻ തുടങ്ങി. പിന്നീട് മികച്ച മോഡലായി വളരുകയായിരുന്നു.
മോഡലിങ്ങിൽ നിന്ന് ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു നർഗീസ്,. എന്നാൽ അധികം ഗ്ലാമറസ്സായി ചിത്രത്തിൽ പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടില്ല. നഗ്നത പ്രദർശിപ്പിക്കാതെ തന്നെ ബോളിവുഡിൽ തന്റേതായ ഇട കണ്ടെത്താൻ നടിയ്ക്ക് ആയിരുന്നു. അതിലുള്ള സന്തോഷവും ഇവർ പങ്കുവെച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. വികാരതീവ്രമായിട്ടുള്ള ഏത് രംഗം അഭിനയിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്.എനിക്കറിയാം, ഇത് അഭിനയമാണ്. ഞാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും- നർഗീസ് പറഞ്ഞു.
ന്യൂയോർക്കിൽ ജനിച്ചു വളർന്ന് താരം 2011 ലാണ് ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുന്നത്. രൺബീർ കപൂർ ചിത്രമായ റോക്ക്സ്റ്റാറിലൂടെയായിരുന്നു എൻട്രി. സൂജിത്ത് സിർക്കാറിന്റെ മദ്രാസ് കഫെ, ഡേവ്ഡ് ധവാന്റെ മേം തെര ഹീറോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.. പ്രമുഖ ബ്രാൻഡായ കിങ്ഫിഷറിന്റെ മോഡലായി എത്തിയിരുന്നു. ഇത് കരിയറിൽ മികച്ച വഴിത്തിരിവാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.
about bollywood actress nargis fakhri
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....