
Malayalam
മുഖ്യമന്ത്രിക്ക് മാത്രമല്ല രജനികാന്തിനുമുണ്ട് പ്രണവിന്റെ വക ഷെയ്ക്ക് ലെഗ്;കണ്ണു നനയിക്കുന്ന കാഴ്ച്ച!
മുഖ്യമന്ത്രിക്ക് മാത്രമല്ല രജനികാന്തിനുമുണ്ട് പ്രണവിന്റെ വക ഷെയ്ക്ക് ലെഗ്;കണ്ണു നനയിക്കുന്ന കാഴ്ച്ച!
Published on

തമിഴിലെ സൂപ്പര്‍താരം രജനീകാന്തിനെ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചിത്രകാരന് പ്രണവ്.പിറന്നാള്‍ ദിനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി പ്രണവ് മാതൃകയായിരുന്നു. എന്നാൽ ഇപ്പോൾ രജനീകാന്തുമൊപ്പം സമയം ചിലവഴിച്ച നിമിഷങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. താന്‍ വരച്ച രജനിയുടെ ചിത്രം കൈമാറിയ പ്രണവ് കാലുകൊണ്ട് സെല്‍ഫിയെടുത്തതിന് ശേഷമാണ് മടങ്ങിയത്.ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂര്‍ സ്വദേശി പ്രണവ് രജനിയുടെ ക്ഷണപ്രകാരമാണു അദ്ദേഹത്തെ കാണാനെത്തിയത്.
അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും നല്‍കിയാണ് സ്റ്റെല്‍മന്നന്‍ പ്രണവിനെ യാത്രയാക്കിയത്. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് രജനി പ്രണവിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താരത്തെ നേരില്‍ കാണുകയെന്നത്.
ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കുട്ടിക്കാലത്തേ ചിത്രരചന തുടങ്ങി. പിന്നെ കൈ കൊണ്ടു ചെയ്യുന്നതെന്തും കാലു കൊണ്ടു ചെയ്യാനും പഠിച്ചു. കഴിയുന്നത്ര ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനുള്ള പരിശീലനമാണ് കുട്ടിയായിരുന്നപ്പോഴെ പ്രണവ് തുടങ്ങിയത്. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് ശീലമായെന്ന് പ്രണവ് പറഞ്ഞു.സ്കൂളിലും കോളജിലുമൊക്കെ ചിത്രരചനയിൽ പങ്കെടുത്തു. സമ്മാനങ്ങളും നേടി. ചിത്രരചനയിൽ മാത്രമല്ല, കായിക രംഗത്തും സജീവ സാനിധ്യമാണ് പ്രണവ്. ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ പ്രണവിനു കിട്ടിയിട്ടുണ്ട്.
pranav met rajanikanth
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...