
Malayalam Breaking News
അമ്പിളിച്ചേട്ടൻറെ അപകടം ഏറെ ബാധിച്ചത് എന്നെ;വെളിപ്പെടുത്തലുമായി പ്രതീഷ് നന്ദൻ!
അമ്പിളിച്ചേട്ടൻറെ അപകടം ഏറെ ബാധിച്ചത് എന്നെ;വെളിപ്പെടുത്തലുമായി പ്രതീഷ് നന്ദൻ!
Published on

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ഒരു വിശേഷണവും ആവശ്യമില്ലാത്ത നടനാണ് പ്രതീഷ് നന്ദൻ.ഒരുപിടി സീരിയലുകളിലും ,സിനിമകളിലും അഭിനയിച്ച് കോളേജ് കുമാരികളുടെ ആരാധനാ പാത്രമായി മാറുകയായിരുന്നു പ്രതീഷ്.കിരൺ ടിവിയിലെ ആങ്കർ ആയി വന്നായിരുന്നു താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയത്.ഇപ്പോഴിതാ മലയാളികളുടെ സ്വന്തം താരം അഭിനയ രംഗത്ത് നിന്നും മറ്റൊരു രംഗത്തേക്കുകൂടി ചുവടുവെക്കാനൊരുങ്ങുന്നു എന്ന വിശേഷം പങ്കുവെക്കുകയാണ് പ്രതീഷ്.
തനി നാടൻ ശൈലിയിൽ ഉള്ള അവതരണം കൊണ്ടും, തന്റെ പരിപാടിയിലേക്ക് വിളിക്കുന്ന ആരോടും സരസമായ സംഭാഷണത്തിലൂടെയും ആകർഷിക്കുന്ന താരത്തിന് ഇന്നും ഫാൻസ് ഏറെയാണ്. കാലം കുറച്ചേറേ കഴിഞ്ഞപ്പോൾ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ അരുണായും അഭിഷേകായും പ്രതീഷ് വീണ്ടും സ്വീകരണമുറികളിൽ നിറഞ്ഞു നിന്നു.
ദേശായി കുടുംബത്തിലെ അനന്തരാവകാശികളിൽ ഒരാളായ ചന്ദനമഴയിലെ വർഷയുടെ അഭിഷേക്, കുങ്കുമ പൂവിൽ ആശ ശരത്തിന്റെ വീറുറ്റ കഥാപാത്രമായ പ്രൊഫസര്‍ ജയന്തിയുടെ മകൻ എന്നിങ്ങനെ പ്രതീഷ് അവതരിപ്പിച്ച കഥാപാത്രങ്ങളത്രയും പോസിറ്റീവ് റോളുകൾ ആയിരുന്നു. ഹാർട്ട് ടച്ചിങ് ആയ രണ്ട് റോളുകൾ, അതാകാം ചന്ദന മഴയും കുങ്കുമപ്പൂവും അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രതീഷ് മായാതെ നിലനിൽക്കുന്നത്.
പിന്നീട് ആ ചെറുപ്പക്കാരനെ അധികമാരും സ്‌ക്രീനിൽ കണ്ടിട്ടില്ല. താരം ഇപ്പോൾ എവിടെയെന്ന് പ്രേക്ഷകരിൽ പലരും തിരക്കാറുമുണ്ട്. എന്നാൽ ആരാധകർ കേട്ടോളൂ, പ്രതീഷ് ഇപ്പോൾ മറ്റൊരു പ്രതീക്ഷയിലാണ്. ഒരു സിനിമ തന്റെ തൂലികയിൽ നിന്നും പിറക്കുന്നതും കാത്തിരിക്കുകയാണ് ഈ നടൻ. “അഭിനയ മോഹം ഇല്ലെന്ന് പറയുന്നില്ല, മറിച്ച് അഭിനയത്തെക്കാളും എനിയ്ക്ക് ഇപ്പോൾ എഴുത്തിനോടാണ് താത്പര്യ”മെന്ന് പ്രതീഷ് അഭിമുഖത്തിലൂടെ വ്യക്തമാക്കി.
” ഞാൻ അഭിനയത്തിൽ നിന്നും തത്കാലത്തേക്ക് വിട്ടു നിൽക്കുന്നു.സൂര്യ ടിവിയിൽ ഇപ്പോൾ കണ്ടന്റ് ഹെഡ് ആയി ജോലി നോക്കി വരികയാണ്. മുഴുവനായി അഭിനയം വിട്ടു എന്ന് പറയാനാകില്ല. നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. പക്ഷെ ഇപ്പോൾ പ്രിയം എഴുത്തിനോടാണ്. നല്ല കഥകൾ എഴുതാൻ താത്പര്യമുണ്ട്. മുൻപ് യോദ്ധ സിനിമയുടെ രണ്ടാം ഭാഗം ഞാൻ എഴുതിയിരുന്നു.അമ്പിളിച്ചേട്ടനെ കൊണ്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ധാരണയുമായി.പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന് അപകടം സംഭവിച്ചു. ഇന്നും ഞാൻ പ്രതീക്ഷയിലാണ്, അദ്ദേഹം മടങ്ങി വരുമ്പോൾ ആ ചിത്രം ആരംഭിക്കാനായി. ചന്ദനമഴയുടെ ആരാധകർ തന്ന സ്നേഹം എടുത്തു പറയേണ്ടതാണ്. ഇന്നും ചില പ്രേക്ഷകർ എന്നെ കാണുമ്പോൾ സ്നേഹത്തോടെ അടുത്ത് വരികയും, വിഷ് ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്”, പ്രതീഷ് വാചാലനായി.
സ്‌കൂൾ കാലഘട്ടം മുതൽ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്ന പ്രതീഷ് സ്നേഹത്തിന്റെ ശ്രാദ്ധം എന്ന ടെലിഫിലിമിലൂടെയാണ് അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. അതിൽ ബാബു നമ്പൂതിരിയുടെയും മായയുടെയും മകനായിട്ടാണ് പ്രതീഷ് എത്തിയത്. പിന്നീട് സീരിയൽ രംഗത്തും കിരൺ ടിവിയിൽ ആങ്കറായും തിളങ്ങി നിന്ന പ്രതീഷിന് 2007 മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. മഴവിൽ മനോരമയിലെ നോക്കെത്താ ദൂരത്ത് എന്ന പരമ്പരയുടെ പ്രൊഡക്ഷൻ നിർവഹിച്ചതും പ്രതീഷ് ആയിരുന്നു. റേഡിയോ ജോക്കിയായും തൻെറ കഴിവ് തെളിയിച്ച പ്രതീഷ് ഇപ്പോൾ ജിസ് ജോയ് യുടെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയിരിക്കുകയാണ്.
about pratheesh
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...