
Malayalam
രണ്ട് ഭക്ഷണ കൊതിയന്മാർ ഒന്നിച്ചപ്പോൾ;സംഭവം പൊടിപൊടിച്ചു!
രണ്ട് ഭക്ഷണ കൊതിയന്മാർ ഒന്നിച്ചപ്പോൾ;സംഭവം പൊടിപൊടിച്ചു!

ഭക്ഷണ പ്രേമികൾ ദിവസം ഒരു തവണയെങ്കിലും ഓർക്കുന്ന പേരാണ് ഫിറോസ് ചുട്ടിപ്പാറയുടേത്.ജീവിതത്തിൽ എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യണമെന്ന ദൃഢ നിശ്ചയത്തോടെയാണ് ഫിറോസ് ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നതും രുചികരമായ വിഭവങ്ങൾ പാകം ചെയ്യുന്ന വിധം മലയാളികൾക്ക് പകർന്നു നൽകിയതും. ഇപ്പോളിതാ സംഭവം കേട്ടറിഞ്ഞ നമ്മടെ സ്വന്തം മിധുൻ രമേശ് കഴിഞ്ഞ ദിവസം ഫിറോസിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.വെറും ചിത്രം മാത്രമല്ല കേട്ടോ ചിത്രത്തിൽ ഒരു ആടിനെ മുഴുവനായി പോരിക്കുന്നതും അത് കഴിക്കുന്നതും ഒക്കെ കാണാം.
സമൂഹമാധ്യമത്തിലൂടെ വളരെ പെട്ടെന്നാണ് ചിത്രങ്ങൾ വൈറലായത്.ഫിറോസിന്റെ വിഡിയോകൾ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത് പതിവാണെങ്കിലും ഇവിടെ മിധുൻ കൂടെ ഒപ്പമുളളത് ഫിറോസ് ആരാധകർക്ക് വലിയ കൗതുകം പകർന്നു.മാത്രമല്ല കോമഡി ഉത്സവം എന്ന ടെലിവിഷൻ റിയാലിറ്റി ഷോ അവതാരകനായി ഇപ്പോൾ മിധുൻ മലയാളികൾക്ക് പ്രീയങ്കരനായിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ
അമ്പട പഹയാ അവിടെയും എത്തിയോ,ജോണി കൊത്തിയ എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണം.ചിത്രത്തിൽ ആടിനെ പൊരിച്ച് വളരെ മനോഹരമായി അലങ്കരിച്ച് വാഴയിലയിൽ വെച്ചിരിക്കുന്നത് കാണാം.ഫിറോസും ജോണിയും കഴിക്കാൻ തയ്യാറായി നിൽക്കുകയാണ്.ഒരു ചിത്രത്തിൽ മിധുൻ ആടിന്റെ കാല് കഴിക്കുന്നതും കാണാൻ സാധിക്കും.എന്തായാലും ഭക്ഷണ പ്രേമികൾക്ക് ഇതൊരു കൊതിപ്പിക്കുന്ന കാഴ്ചതന്നെയാണ്.
സ്ഥിരമായി നോൺ വെജ് വിഭവങ്ങൾ പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പ്രേക്ഷകരെ കൊടിപ്പിക്കാറുള്ള വ്യക്തിയാണ് ഫിറോസ് ചുട്ടിപ്പാറ.പാചകം ചെയ്യുകമാത്രമല്ല അത് തിന്നും കാണിച്ചു തരും ഈ ഫിറോസിക്ക.വ്യത്യസ്തമായ രീതിയിലുള്ള വിഡിയോകൾ ആയതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്.
midun with firoz muttapara
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...