Connect with us

കാത്തിരിപ്പിന് വിരാമം; മാമാങ്കം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ലൊക്കേഷൻ ചത്രങ്ങൾ കാണാം..

Malayalam Breaking News

കാത്തിരിപ്പിന് വിരാമം; മാമാങ്കം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ലൊക്കേഷൻ ചത്രങ്ങൾ കാണാം..

കാത്തിരിപ്പിന് വിരാമം; മാമാങ്കം തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ലൊക്കേഷൻ ചത്രങ്ങൾ കാണാം..

കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ തിയേറ്ററുകളിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം.ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും..പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.

ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദനും എത്തുന്നുണ്ട് . ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .

കഴിഞ്ഞ ദിവസം മാമാങ്ക’ത്തിലെ താരാട്ട് പാട്ട് പുറത്തിയിറങ്ങിയിരുന്നു . ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ബോംബേ ജയശ്രീ ആലപിച്ച ”കണ്ണനുണ്ണി മകനേ കണ്ണേ എന്‍ പൈതലേ” എന്ന ഗാനമാണ് പുറത്തിറങ്ങിയത് . അജയ് ഗോപാലിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ആണ് ഈണം പകർന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരാണ് പാട്ടിന്. ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയാണ് ഗാനത്തില്‍ കാണുന്നത്.

mamankam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top