
Malayalam Breaking News
കാത്തിരുന്ന ജയറാം- അല്ലു അർജുൻ ചിത്രത്തിൻറെ റിലീസ് തീയതി പുറത്ത്;ആകാംക്ഷയോടെ ആരാധകർ!
കാത്തിരുന്ന ജയറാം- അല്ലു അർജുൻ ചിത്രത്തിൻറെ റിലീസ് തീയതി പുറത്ത്;ആകാംക്ഷയോടെ ആരാധകർ!
Published on

മലയാള സിനിമയുടെ സ്വന്തം താരമാണ് ജയറാം.താരത്തിൻറെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.ചിത്രവുമായി ബന്ധപെട്ട് താരത്തിന്റെ പുതിയ മേക്ക്ഓവർ ഒക്കെയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും എങ്ങനെയാണ് എത്തുന്നതെന്നറിയാനുമായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
മലയാളത്തിന്റെ സ്വന്തം ജയറാമും ,തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് അല വൈകുന്തപുറംലോ. പൂജ ഹെഗ്ഡെ, നിവേദ പെതുരാജ് എന്നിവർ നായികമാർ ആയി എത്തുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി തബുവും അഭിനയിക്കുന്നുണ്ട്. ജയറാമിന്റെ ജോഡി ആയാണ് തബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അല്ലു അർജുന്റെ അച്ഛൻ ആയി ആണ് ജയറാം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്.
പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകൾ ഇതിലെ സ്റ്റില്ലുകൾ എന്നിവ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഈ ചിത്രത്തിന് വേണ്ടി ജയറാം നടത്തിയ ബോഡി മേക് ഓവർ വലിയ ശ്രദ്ധയാണ് നേടിയത്. ഇതിലെ ജയറാമിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മുകളിൽ പറഞ്ഞവർക്ക് ഒപ്പം നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. എസ് തമൻ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ് ആണ്. ഗീത ആർട്സ്, ഹാരിക ആൻഡ് ഹസ്സിന് ക്രീയേഷൻസ് എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം അല്ലു അർജുൻ- ത്രിവിക്രം ശ്രീനിവാസ് എന്നിവർ ഒരുമിച്ചു ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്.
about jayaram movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...