
News
ഭഗവാന് ശ്രീരാമന്റെ പേര് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചു; നടിക്കെതിരെ പരാതി!
ഭഗവാന് ശ്രീരാമന്റെ പേര് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചു; നടിക്കെതിരെ പരാതി!
Published on

ബോളിവുഡ് നടി വാണി കപൂര്‍ ഇപ്പോൾ വലിയ വിവാദങ്ങളിൽ പെട്ട് നാറ്റം തിരിയുകയാണ്.സംഭവം മറ്റൊന്നുമല്ല നടി ധരിച്ച ഒരു വസ്ത്രമാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.‘രാം’ എന്ന പേരെഴുതിയ വസ്ത്രം ധരിച്ചതാണ് പ്രശ്നമായിരിക്കുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുംബൈ സ്വദേശിയായ എന്‍.എം ജോഷിയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഭഗവാന് ശ്രീരാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി വിശദീകരണം തേടി. വാണി മാപ്പ് പറയണമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
സ്റ്റൈല്‍ സ്റ്റാറ്റസിന്റെ പേരിലും ധരിച്ച വസ്ത്രത്തിന്റെ പേരിലും വിവാദങ്ങളില്‍ കുടുങ്ങാറുണ്ട് ബോളിവുഡ് താരങ്ങള്‍. അങ്ങനെ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ് ഇപ്പോൾ വാണി കപൂര്‍.നടിക്കെതിരെ പൊലീസ് കേസും ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഗ്ലാമര്‍ വേഷത്തിലെത്തി എന്നതല്ല ഇത്തവണ താരത്തെ കുരുക്കിയിരിക്കുന്നത്.സിനിമകളില്‍ കാര്യമായ തിരക്ക് ഇല്ലെങ്കിലും വാര്‍ത്തകളില്‍ സജീവമായ നായികയാണ് വാണി കപൂര്‍.നാല് വര്‍ഷത്തെ കരിയറില്‍ മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരം ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഷുദ്ധ് ഡെസി, ബേഫിക്റേ, അഹാ കല്യാണം എന്നിവാണവ.
police case against vaani kapoor
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...