
Tamil
ഇനി അജിത്തിൻറെ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമി;ആവേശത്തിൽ ആരാധക ലോകം!
ഇനി അജിത്തിൻറെ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമി;ആവേശത്തിൽ ആരാധക ലോകം!

ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഒരുപോലെ കത്തി നിന്ന താരമായിരുന്നു അരവിന്ദ് സ്വാമി.താരത്തിന് അന്നും ഇന്നും മലയാളത്തിലും തമിഴിലും ഏറെ ആരധകരാണ് ഉള്ളത്,കൂടാതെ അന്നും ഇന്നും മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങളുടെ നേർക്ക് നേരെ നിന്ന് പോരാടിയ താരം കൂടെയാണ് അരവിന്ദ് സ്വാമി.താരം വളരെ ഏറെ തിരഞ്ഞാണ് ഓരോ വേഷങ്ങളും തിരഞ്ഞെടുക്കുന്നത്.ചെയ്യുന്ന കഥാപാത്രങ്ങളും വളരെ ഏറെ മൂല്യമുള്ളതും പ്രേക്ഷക ശ്രദ്ധയുള്ളതുമായിരുന്നു ഓരോ ചിത്രവും. മണിരത്നത്തിന്റെ സംവിധാനത്തിൽ വിശ്വവിഖ്യാത അഭിനേതാക്കളായ സാക്ഷാൽ മമ്മൂട്ടിക്കും രജനികാന്തിനും നേർക്കുനേർ നിന്ന് അഭിനയിക്കുന്ന താരമായിട്ടായിരുന്നു അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റം.
തനിക്ക് കിട്ടിയ ആ വേഷത്തെ എന്നും തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാക്കി അദ്ദേഹമതിനെ മാറ്റി. കുറച്ചുകാലത്തെ അഭിനയത്തിനു ശേഷം സിനിമയിൽ നിന്നും ദീർഘമായ ഒരു ഇടവേള എടുത്ത അരവിന്ദ് സ്വാമി ജയം രാജയുടെ സംവിധാനത്തിൽ സിദ്ധാർഥ് അഭിമന്യൂ എന്ന അനശ്വര വില്ലൻ കഥാപാത്രമായിട്ടായിരുന്നു തമിഴിലേക്ക് പുനരവതാരമെടുത്ത് വന്നത്.
ഹീറോയെ വെല്ലുന്ന പ്രതിനായകനായ ആ കഥാപാത്രത്തെ, വീണ്ടും അജിത്തിന്റെ സിനിമയിലൂടെ കാണാൻ പോകുന്നുവോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘തല 60ൽ'( താത്കാലിക പേര് ) അരവിന്ദ് സ്വാമി പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
അതേസമയം, അണിയറ പ്രവർത്തകരോ അരവിന്ദ് സ്വാമിയോ റിപ്പോർട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ, ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രത്തിൽ എംജിആർ ആയി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അരവിന്ദ് സ്വാമി.
about aravind swami and ajith kumar movie
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...