
Malayalam Breaking News
അന്ന് പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയ്യില്‍;പൊട്ടിക്കരഞ്ഞ് പോയി;വിജയരാഘവന് പറയുന്നു!
അന്ന് പ്രണയലേഖനം കിട്ടിയത് അച്ഛന്റെ കൈയ്യില്‍;പൊട്ടിക്കരഞ്ഞ് പോയി;വിജയരാഘവന് പറയുന്നു!
Published on

മലയാള സിനിമയിൽ വളരെ ഏറെ കാലമായി നടനായും വില്ലനായും,സഹ നടനായും എല്ലാം തന്നെ മലയാള സിനിമയിൽ ഏറെ കാലം അരങ്ങുതകർത്ത നടനാണ് വിജയ രാഘവൻ.താരത്തിനെ എന്നും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ്,താരത്തിന്റെ ചിത്രങ്ങളും താരത്തിനും ഇന്നും മലയാളികൾ ഏറെ പ്രാധാന്യം ആണ് നൽകുന്നത്.മലയാള തലമുറകളായി ഉള്ള രണ്ടു കലാകാരന്മാരാണ് എൻ എൻ പിള്ളയും,വിജയ രാഘവനും.അദ്ദേഹത്തെ സിനിമാലോകം കൂടുതലായും അറിഞ്ഞത് ഗോഡ് ഫാദറിലെ അഞ്ഞൂറാൻ ആയാണ്.നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ എന്‍എന്‍പിള്ള എന്ന നടന് ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് പിന്നാലെയായാണ് മകനായ വിജയരാഘവനും സിനിമയിലേക്കെത്തിയത്. മലയാളത്തിന്റെ നാടകവേദിയിൽ അച്ഛനൊപ്പം തന്നെ നാടകത്തിൽ എത്തി. ശേഷമാണ് താരം സിനിമയിൽ എത്തുന്നത്.
അച്ഛനുമായുള്ള ഓര്‍മ്മകളെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് വിജയരാഘവന് ഇപ്പോള്‍. അച്ഛനിപ്പോഴും തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ഇന്നും അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
അഭിനേതാവെന്ന നിലയില്‍ തനിക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ അത് അച്ഛനില്‍ നിന്നും ലഭിച്ചതാണ്. ഏഴാമത്തെ വയസ്സിലാണ് ആദ്യമായി അഭിനയിക്കുന്നത്. സുഹൃത്തിനെപ്പോലെയാണ് അച്ഛന് തന്നോട് പെരുമാറിയിരുന്നതെന്നും മകന് പറയുന്നു. ജീവിതത്തിലാദ്യമായി പ്രണയലേഖനം ലഭിച്ചപ്പോള്‍ അത് കണ്ട് പൊട്ടിക്കരയുകയായിരുന്നു താന്‍. തനിക്ക് ഈ പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയാണ് മറുപടി എഴുതേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞുതന്നത്. എനിക്ക് 12മാത്തെ വയസ്സിലാണ് ആദ്യമായി പ്രണയലേഖനം ലഭിച്ചതെന്നും നിനക്ക് 14 വയസ്സായില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നതായും വിജയരാഘവന് ഓര്‍ത്തെടുക്കുന്നു.
ദൈവവിശ്വാസമില്ലാത്തയാളായിരുന്നു അച്ഛന്. ദൈവം ഇല്ലെന്നും വിശ്വാസമില്ലെന്നോ എന്ന കാര്യത്തെക്കുറിച്ചൊന്നും അച്ഛന് സംസാരിക്കാറില്ലായിരുന്നു. മരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയോ ഉണ്ടെന്നല്ലേ, അതെങ്ങനെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് മുന്‍പ് ചോദിക്കാറുണ്ടായിരുന്നു. ഒരു കര്‍മ്മവും ചെയ്യേണ്ടതില്ലെന്നും പറ്റുകയാണെങ്കില്‍ ഒരു കല്ലില്‍ കവിത കൊത്തിവെയ്ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛന്റെ ആഗ്രഹപ്രകാരമായാണ് അത് ചെയ്തത്. അച്ഛന് വിശ്വാസമില്ലെങ്കിലും ഹിന്ദു ആചാരപ്രകാരമുള്ള കര്‍മ്മങ്ങളെല്ലാം ചെയ്തിരുന്നുവെന്നും വിജയരാഘവന് പറയുന്നു.
എന്നാൽ വളരെ വ്യത്യസ്തമായാണ് താരം അതിനെ കുറച്ചു പറയുന്നത്.’ആ കാര്യത്തില്‍ ഞാനാകെ കണ്‍ഫ്യൂസ്ഡ് ആണ്. ‘ഭീരുക്കള്‍ ചാരുന്ന മതിലാണു ദൈവം’ എന്ന് അച്ഛന് പറയുന്നതു കേട്ടിട്ടുണ്ട്. അച്ഛന് ഭീരുവായിരുന്നില്ല. അതുെകാണ്ട് ഒരിടത്തും ചാരിയിട്ടുമില്ല. നൂറു ശതമാനം യുക്തിവാദിയാണെങ്കിലും ഈശ്വരനുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ആരോടും തര്‍ക്കിക്കുന്നതും കണ്ടിട്ടില്ല. ഞങ്ങളെ ആരെയും വിശ്വാസത്തില്‍ നിന്നു വിലക്കിയിട്ടുമില്ല.അമ്മ ദൈവവിശ്വാസിയായിരുന്നു. എന്നും വിളക്കു കത്തിക്കും. അപൂര്‍വമായെങ്കിലും അമ്ബലത്തില്‍ ഉത്സവത്തിനു പോകും. ഞാന്‍ അമ്ബലത്തില്‍ പോവുകയോ നാമം ജപിക്കുകയോ ചെയ്തിട്ടില്ല.”അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ വല്ലാതൊരു ശൂന്യത വന്നു നിറഞ്ഞു. ആകെ ഉഴലുന്ന അവസ്ഥ. അമ്മയായിരുന്നു എന്റെ എല്ലാം.
ആ സമയത്ത് സുഹൃത്ത് സി.കെ. സോമനാണ് എന്നെ മൂകാംബികയിലേക്കു കൊണ്ടുപോകുന്നത്. അവിടെച്ചെന്നപ്പോള്‍ അമ്മയുടെ അടുത്തെത്തിയതു പോലെ സമാധാനം വന്നു നിറഞ്ഞു. ഇന്നും അമ്മയുടെ സാമീപ്യമറിയണമെന്നു തോന്നുമ്ബോള്‍ കൊല്ലൂര്‍ക്ക് പോകും. തൊഴുത് പ്രാര്‍ഥിക്കലൊന്നുമില്ല. അമ്മയെ വട്ടം ചുറ്റി നടക്കുന്ന കുട്ടിയെപ്പോലെ വെറുതെ അവിടെ ചുറ്റിനടക്കും. ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ എവിടെയോ ദുര്‍ബലനാണ് ഞാന്‍.’ വനിതയുമായുള്ള അഭിമുഖത്തില്‍ വിജയരാഘവന് പറഞ്ഞു.
about vijayaraghavan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...