
Movies
ആരാധകർക്ക് നിരാശ;മാമാങ്കം റിലീസ് മാറ്റിവെച്ചു കാരണം…
ആരാധകർക്ക് നിരാശ;മാമാങ്കം റിലീസ് മാറ്റിവെച്ചു കാരണം…

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഏറ്റവും പുതിയതായി ചെയ്യുന്ന ചിത്രമാണ് മാമാങ്കം.നവംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർഅറിയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചന്നാണ് ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ.
നവംബർ 21 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബർ 12ലേക്ക് മാറ്റുകയായിരുന്നു എന്ന് ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ തമിഴ് ട്രെയിലർ ഇന്ന് പുറത്തിറങ്ങി. മലയാളം ട്രെയ്ലർ യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അര്‍ജുന്റെ പിതാവായ അല്ലു അരവിന്ദ് ആണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മുന്നൂറോളം ചിത്രങ്ങള്‍ വിതരണം ചെയ്ത അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കില്‍ വലിയ റിലീസ് ഉറപ്പായി.
മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്,തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ,മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചു. ആദ്യം സംവിധായകനായി തീരുമാനിച്ച സഞ്ജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.ഇതേ പേരിൽ തന്നെ 1979 ൽ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്.ഈ ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ പുറത്തിറങ്ങിയിരുന്നു.ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസർ ഒരുക്കിയത്.മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്.
mamangam release postponed
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...