
Movies
മഞ്ജുവിന്റെ ഇതുവരെ കാണാത്ത മുഖം;കണ്ടാൽ ദിലീപ് പോലും ഞെട്ടും!
മഞ്ജുവിന്റെ ഇതുവരെ കാണാത്ത മുഖം;കണ്ടാൽ ദിലീപ് പോലും ഞെട്ടും!
Published on

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ.വിവാഹത്തിന് ശേഷം മഞ്ജു സിനിമയിൽ നിന്ന് വിട്ടുനിന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോളുള്ള ഈ ശക്തമായ തിരിച്ചുവരവ് മഞ്ജുവിനെ വീണ്ടും മലയാളികളിലേക്ക് അടുപ്പിക്കുകയാണ്.ഇപ്പോൾ മലയാളികൾക്ക് മാത്രമല്ല തമിഴർക്കും താരം പ്രീയങ്കരിയാണ്.തന്റെ ആദ്യ ചിത്രമായ അസുരനിൽ ധനുഷിന്റെ നായികയായുള്ള അരങ്ങേറ്റം മഞ്ജുവിന്റെ ജീവിതത്തിലെ വലിയൊരു വിജയത്തിന്റെ മുന്നോടിയാണ്.ഇപ്പോളിതാ മഞ്ജു വാര്യർ മലയാളത്തിൽ പുതിയൊരു ലുക്കിൽ എത്തുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
മഞ്ജു മലയാളികളെ പേടിപ്പിക്കാൻ ഒരു ഹൊറർ ചിത്രവുമായി എത്തുന്നു എന്നാണ് പുതിയ വിവരം. ഫേസ്ബുക്കിലൂടെ സണ്ണി വെയ്‌നായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്.
നമ്മുടെ മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ തന്നെ ആദ്യ ഹൊറർ ത്രില്ലറാണ് ഈ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രം മഞ്ജു വാര്യരോടൊപ്പം ആണെന്ന് അറിയിച്ചു ഫോട്ടോ സഹിതം ഒരു ഫേസ്‌ബുക്ക് പോസ്റ്റ് സണ്ണി വെയ്ൻ ഇട്ടത്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന മഞ്ജു വാര്യരുടെ ആദ്യ ഹൊറർ ത്രില്ലർ സംവിധാനം ചെയ്യുന്നത് നവാഗതരായ രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ്. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജിസ് ടോം നിർമിക്കുന്ന സിനിമയുടെ ലൊക്കേഷൻ തിരുവന്തപുരമാണ്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് അറിയാൻ കഴിഞ്ഞത്.
manju warrier new horror film
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...