
Movies
ബിഗിൽ കണ്ട് മാതാപിതാൾക്ക് ഇങ്ങനെ മാറാൻ കഴിയുമെന്ന് വിചാരിച്ചില്ല,ഇത് ചിത്രത്തിന്റെ വിജയം തന്നെയാണ്!
ബിഗിൽ കണ്ട് മാതാപിതാൾക്ക് ഇങ്ങനെ മാറാൻ കഴിയുമെന്ന് വിചാരിച്ചില്ല,ഇത് ചിത്രത്തിന്റെ വിജയം തന്നെയാണ്!
Published on

വിജയ് അറ്റ്ലി ചിത്രം ബിഗിൽ ബോക്സോഫീസിൽ വലിയ വിജയം നേടി മുന്നേറുകയാണ്.സിനിമയെക്കുറിച്ച് വലിയ പ്രതികരണമാണ് ആരാധകർ ആരാധകർ നൽകുന്നത്.ഇതിനുമുൻപും ആറ്റ്ലി ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയിരുന്നത്.ഇപ്പോഴും അതേ പിന്തുണ തന്നെ അറ്റ്ലിയുടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.ചിത്രത്തിന്റെ ജന സ്വീകാര്യതയെക്കുറിച്ച മധുരൈ വനിതാ ഫുട്ബോൾ ടീം കോച്ച് പങ്കു വെച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
നേരത്തെ പെൺകുട്ടികളെ ഫുട്ബോൾ പ്രാക്ടീസിനും കോച്ചിങിനും വിടാൻ മടി കാണിച്ചിരുന്ന ഒരുപാട് മാതാപിതാക്കൾ ഈ ചിത്രം കണ്ടതിനു ശേഷം വളരെ നല്ല മനോഭാവം ആണ് വനിതാ ഫുട്ബോളിനോട് കാണിക്കുന്നത് എന്നാണ് മധുരൈ വനിതാ ഫുട്ബോൾ ടീം കോച്ച് മാധ്യമങ്ങളോട് പറയുന്നത്. മാതാപിതാക്കൾ ഇപ്പോൾ പെൺകുട്ടികളെ കോച്ചിങ്ങിനു അയക്കാൻ സമ്മതം പ്രകടിപ്പിക്കുന്നു എന്ന് മാത്രമല്ല അവർക്കു അതിനു വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും തയ്യറാവുന്നുണ്ട് എന്നത് വളരെ പോസിറ്റീവ് ആയ മാറ്റമാണ് എന്ന് ഫുട്ബോൾ ടീം കോച്ച് പറയുന്നു. ബിഗിൽ എന്ന സിനിമയിലും തന്റെ ജൂനിയർ ആയ കുട്ടികൾ ഭാഗമായിട്ടുണ്ട് എന്നതും അവർ വെളിപ്പെടുത്തുന്നു.
ആറ്റ്ലി ഒരുക്കിയ ഈ ചിത്രം വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ഫെമിനിസവും സ്ത്രീ ശാക്തീകരണവും പോലെയുള്ള വിഷയങ്ങൾ വളരെ മികച്ച രീതിയിൽ വിനോദവും ആവേശവും നൽകി പറയുന്നതിൽ ആറ്റ്ലി വിജയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയതിനു ശേഷം ഒട്ടേറെ പെൺകുട്ടികൾ വലിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്തു മുന്നോട്ടു വരുന്നുണ്ട്. ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ ഒരു പെൺകുട്ടി ചെയ്ത ബിഗിൽ സ്പെഷ്യൽ വീഡിയോ കുറച്ചു ദിവസം മുൻപ് വൈറൽ ആയിരുന്നു. ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
bigil audience reaction
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...