പിറന്നാൾ പൊടി പൊടിച്ചു; സദ്യയും കഴിച്ചു; ഇനി ഒരു ഫോട്ടോ ആയാലോ…

കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. താരത്തിന് പിറന്നാള്‍ ആശംസകളുമായി മക്കളും മരുമക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു. മല്ലിക സുകുമാരന്‍ ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്.
ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. പൃഥ്വിരാജും, ഇന്ദ്രജിത്തും,പുര്‍ണിമയും, സുപ്രിയയും അമ്മ മല്ലിക സുകുമാരന്‍ ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
പൂർണ്ണിമയുടെ മൂത്ത മകൾ പ്രാര്ഥനയ്ക്കൊപ്പമുളള മല്ലികയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മായി അമ്മയ്ക്ക് പൂർണ്ണിമ പിറന്നാൾ ആശംസകൾ നേർന്നത്. ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പിന്നീട് പിറന്നാൾ ദിനത്തിയിൽ സദ്യയും കഴിച്ച് വീണ്ടുമൊരു ഫോട്ടോ കൂടി എടുത്തിരിക്കുന്നു. ഫോട്ടോ കൂടി എടുത്തപ്പോൾ പിറന്നാൾ പൂർത്തിയാവുകയായിരുന്നു. മല്ലികയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പൂർണ്ണിമ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
പിറന്നാൾ സദ്യക്കു ശേഷം നിർബന്ധമായും വേണ്ട ആ ചിത്രം എന്ന അടികുറിപ്പാണ് നൽകിയിരിക്കുന്നത്. അമ്മയുടെ പിറന്നാൾ ദിനത്തിൽ ഇന്ദ്രജിത്തും പൃഥ്വിര്ജും അടുത്തില്ലായിരുന്നു. ഇക്കുറി മരുമകൾക്കൊപ്പമാണ് പിറന്നാൾ ആഘോഷം. എന്നാൽ മക്കൾ ഷൂട്ടിംഗ് കഴിഞ്ഞ് വരുന്നതോടെ കൊച്ചിയിൽ വീണ്ടും പിറന്നാൾ ആഘോഷിക്കാനാണ് തീരുമാനം.
Poornima Indrajith
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...