
Malayalam
പിറന്നാൾ നിറവിൽ മോളിവുഡിലെ ന്യൂജെൻ അമ്മ മല്ലിക സുകുമാരൻ;സർപ്രൈസും ചിത്രങ്ങളും വൈറൽ!
പിറന്നാൾ നിറവിൽ മോളിവുഡിലെ ന്യൂജെൻ അമ്മ മല്ലിക സുകുമാരൻ;സർപ്രൈസും ചിത്രങ്ങളും വൈറൽ!

മലയാള സിനിമയുടെ എന്നത്തേയും മികച്ച നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ.താരത്തിന്റെ കുടുബത്തോട് എന്നും അസൂയ തന്നെയാണ് മലയാളിക്കിപ്പോൾ തോന്നുന്നത്.ഒരു താര കുടുംബം എന്ന് തന്നെ വേണം പറയാൻ കൂടാതെ എല്ലാവരും ഒരുപോലെ സിനിമയിലും ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്യുന്നുമുണ്ട്.സിനിമയിൽ മാത്രമല്ല ജീവിതത്തിലും വളരെ ശക്തവുമായ അമ്മയാണ് മല്ലിക സുകുമാരൻ എന്ന് ഏവർക്കും അറിയാം.ന്യൂജെൻ അമ്മ എന്നാണ് മല്ലികയെ മോളിവുഡിൽ അറിയപ്പെടുന്നത്.കോമഡി തുടങ്ങി സീരിയസ് വരെ ഏത് കഥാപാത്രവും ഈ താരത്തിൻറെ കയ്യിൽ ഭദ്രമാണ്.ഭൂരിഭാഗം യുവതാരങ്ങളുടേയും ന്യൂജെൻ അമ്മയായി മല്ലിക തിളങ്ങിയിട്ടുണ്ട്.എങ്ങുനിന്നും താരത്തിന് ആശംസകൾ എത്തുകയാണ് കൂടാതെ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കാലങ്ങളായിബിഗ്സ്ക്രീനിലും,മിനിസ്ക്രീനിലും തിളങ്ങും താരമാണ് മല്ലിക സുകുമാരൻ.
നടി മല്ലിക സുകുമാരന് പിറന്നാൾ ആശംസ നേർന്ന് മക്കൾ എത്തിയിരിക്കുകയാണിപ്പോൾ . മോളിവുഡിലെ സിനിമ കുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനിൽ തുടങ്ങി ഇപ്പോൾ പേരക്കുട്ടികളിൽ വരെ എത്തി നിൽക്കുകയാണ്. അമ്മയ്ക്ക് അച്ഛനും പിന്നാലെ സിനിമ മേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ മക്കൾ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കഴിഞ്ഞിരുന്നു. മക്കൾ മാത്രമല്ല മരുമക്കളായ പൂർണ്ണിമയും സുപ്രിയയും സിനിമയുടെ ഭാഗങ്ങളാണ്. മക്കൾക്കൊപ്പം അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മരുമക്കളും രംഗത്തെത്തിയിട്ടുണ്ട്.
അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസയ്ക്കൊപ്പം രണ്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം ഇരിക്കുന്നതിന്റേയും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ പേസ്റ്റിനു ചുവടെ നിരവധി പേർ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
മൂത്ത മരുമകളും നടിയും അവതാരികയും ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്തും അമ്മായിഅമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് രംഗത്തെ എത്തിയിട്ടുണ്ട്. മൂത്ത മകൾ പ്രാർഥനയ്ക്കൊപ്പമുളള മല്ലിക യുടെ ചിത്രം പങ്കുവെച്ചു കെണ്ടാണ് പൂർണ്ണിമ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കൂളസ്റ്റ് മുത്തശ്ശിയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂർണ്ണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയുടേയും മക്കളുടേയും പാട്ടും ചിത്രങ്ങളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്. മരുമകളാകും മുൻപ് തന്നെ പൂർണ്ണിമയും മല്ലികയും തമ്മിൽ അടുത്ത ബന്ധമായിരുന്നു.
സിനിമ കുടുംബത്തിലെത്തി സിനിമക്കാരിയായമാറിയ ആളാണ് സുപ്രിയ. മല്ലികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സുപ്രിയ മേനോനും രംഗത്തെത്തിയിട്ടുണ്ട്. മല്ലികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസകൾ അമ്മ എന്നാണ് സുിപ്രിയ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ മാത്രമല്ല സഹപ്രവർത്തകരും ആരാധകരും മല്ലിക സുകുമാരന് ആശംസ നേർന്ന് എത്തിയിട്ടുണ്ട്.
സിനിമയിലെ കഥാപാത്രങ്ങൾ പോലെ ജീവിതത്തിലും ബോൾഡായ അമ്മ തന്നെയാണ് മല്ലിക. മക്കൾക്കും മരുമക്കൾക്കും റോൾ മോഡലാണ് താരം. പലപ്പോഴും താരത്തിന്റെ നിലപാടുകളും കാഴ്പ്പാടുകളുമെല്ലാം ചർച്ചയാകാറുണ്ട്. കഴിഞ്ഞ വർഷം ട്രോളാക്രമണത്തിന് ഇരയായിട്ടുള്ള വ്യക്തികളിലൊരാളാണ് മല്ലിക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും, ട്രോളുകളെ ആസ്വദിച്ച് നേരിടുകയായിരുന്നു. 1954 ൽ കൈനിക്കര മാധവൻ പിള്ളയുടേയും ശോഭനയുടേയും നാലമത്തെ മകളാണ് മല്ലിക. മോഹമല്ലിക എന്നാണ് യഥാർഥ പേര്. സിനിമയിൽ എത്തിയിന ശേഷം പേര മല്ലിക എന്നാക്കുകയായിരുന്നു.
happy birthday mallika sukumaran
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്മീഡിയയില് ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്...