ഏത് വേഷത്തിലും തിളങ്ങാൻ മനോജ് കെ ജയന് പ്രത്യേക കഴിവാണ് . നായകനായാലും , വില്ലനായാലും , സഹ നടനായാലും മനോജ് കെ ജയൻ എല്ലാത്തിലും മുൻപന്തിയിലാണ് . താൻ സിനിമയിലേക്ക് കടന്നു വരാൻ കാരണക്കാരനായത് അന്നത്തെ സൂപ്പർ യുവതാരമാണെന്നു പറയുകയാണ് മനോജ് കെ ജയൻ .
നടന് റഹ്മാനായിരുന്നു തന്നെ സിനിമയിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്ന് മനോജ് കെജയന്‍ പറയുന്നു. പക്ഷെ പെരുന്തച്ചന് എന്ന ചിത്രം തന്റെ നായക സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചെന്നും മനോജ് കെ ജയന് മറ്റൊരു മുഖമാണ് മലയാള സിനിമ കരുതിവെച്ചിരിക്കുന്നതെന്നും തനിക്ക് ആ ഒറ്റ ചിത്രം കൊണ്ട് മനസ്സിലായെന്നും ഒരു മനോജ് കെ ജയന് വ്യക്തമാക്കുന്നു.
‘സിനിമയില്‍ വരുമ്ബോള്‍ റഹ്മാനായിരുന്നു എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഹീറോ പരിവേഷം. അവന് അങ്ങനെ കത്തിനില്‍ക്കുന്ന സമയമായിരുന്നു, റഹ്മാനെപ്പോലെ സുന്ദരനായ ഒരു നായകനായി മാറണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എംടി സാര്‍ രചന നിര്‍വഹിച്ച പെരുന്തച്ചന് എന്ന സിനിമയില്‍ അഭിനയിച്ചതോടെ എന്റെ ഇമേജ് മാറി. മലയാള സിനിമ എനിക്ക് നല്കാന് പോകുന്നത് മറ്റൊരു മുഖമാണെന്ന് മനസിലായി, പിന്നീട് ഹരിഹരന് സാറിന്റെ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന് തമ്ബുരാന് ചെയ്തതോടെ എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്തു നോക്കാനുള്ള ആവേശമായി. കുട്ടന് തമ്ബുരാന്റെ കഥാപാത്രം പൂര്‍ണ്ണമായും ഹരന് സാര്‍ പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്, പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരന് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ശൈലി കൂടി ടാഗ് ചെയ്തുകൊണ്ട് പെര്‍ഫോമന്‍സ് ചെയ്ത കഥാപാത്രമായിരുന്നു’. മനോജ് കെ ജയൻ പറയുന്നു..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...